Kuwait City : കഴിഞ്ഞ ദിവസം റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ (Reporters Without Borders) കണക്ക് പ്രകാരം ലോകത്തിൽ മാധ്യമ സ്വാതന്ത്ര്യമുള്ള (Media Freedom) 180 രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ടു. ജനാധിപത്യ രാജ്യമായ India 142-ാം സ്ഥാനത്താണെോങ്കിൽ അതിൽ മികച്ച സ്ഥാനം നേടിയിരിക്കുയാണ് ഗൾഫ് രാജ്യങ്ങളിൽ (Gulf Countries).
ഗൾഫ് രാജ്യങ്ങളിൽ മാധ്യമ സ്വാതന്ത്ര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കുവൈത്താണ്. 105-ാം സ്ഥാനമാണ്. ഗൾഫ് രാജ്യങ്ങളിൽ കുവൈത്തിനെ കുടാതെ മാധ്യമ സ്വാതന്ത്രിമുള്ളത് ഖത്തറിനാണ് (128) പിന്നാലെ യുഎഇ (131), ഒമാൻ (133), ബഹ്റൈൻ (168) സൗദി ആറേബ്യ (170) എന്നിങ്ങനെയാണ് റാങ്ക് പട്ടിക.
ALSO READ : കുട്ടികള്‍ക്കും Mask നിര്‍ബന്ധമാക്കി UAE
റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ 2021ലെ റിപ്പോർട്ട് പ്രകാരമാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 180 രാജ്യങ്ങളുടെ പട്ടികയിൽ തയ്യറാക്കിയിരിക്കുന്നത്. യാതൊരു വിലക്കുമില്ലാതെ വാർത്തകൾ കണ്ടെത്താൻ വിലയിരുത്താനുള്ള സ്വതന്ത്രത്തെ പരിഗണിച്ചാണ് റാങ്കിങ് തയ്യറാക്കുന്നത്.
ALSO READ : Saudi Arabia: ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേയ്ക്കുള്ള വിലക്ക് തുടരാന്‍ സൗദി എയര്‍ ലൈന്‍സ്
അറബ് രാജ്യങ്ങളിൽയ ഏറ്റവും മുന്നിൽ ഉള്ളത് ട്യുണേഷ്യയാണ്. ആഗോളത്തലത്തിൽ 73-ാം സ്ഥാനമാണ് ട്യുണേഷ്യയ്ക്കുള്ളത്. ഖമറൂസ് (84), മൊറിത്താനി (94) ലബനാൻ (107) എന്നിവയാണ് അറബ് രാജ്യങ്ങളിൽ മുൻപന്തിയുള്ളത്.
സ്കാൻഡിനേവിയൻ രാജ്യങ്ങളാണ് പട്ടികയിൽ ഒന്നാമതായിട്ടുള്ളത്. നേർവെയ്ക്കാണ് ഒന്നാം സ്ഥാനം. ഫിൻലാൻഡ് രണ്ട്, സ്വീഡൻ മൂന്ന്, ഡെൻമാർക്ക്, കോസ്റ്ററിക്ക, തുടങ്ങിയവയാണ് മാധ്യമസ്വാതന്ത്രിയത്തിന് മുൻനിരയിലുള്ള രാജ്യങ്ങൾ.
ചൈന, തുർക്മെനിസ്ഥാൻ, നോർത്ത് കൊറിയ, എരിത്രിയ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഏറ്റവും അവസാനമുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...