Saudi Founding Day: സൗദിയില്‍ ഫെബ്രുവരി 22നും 23നും പൊതുഅവധി

Saudi Founding Day: വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളിയതിനാല്‍ സ്ഥാപകദിനാവധിക്കു ശേഷമുള്ള വ്യാഴം കൂടി സർക്കാര്‍ ജീവനക്കാർക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Feb 2, 2023, 08:27 PM IST
  • സൗദിയില്‍ ഫെബ്രുവരി 22നും 23നും പൊതുഅവധി
  • സൗദി സ്ഥാപക ദിനം ഫെബ്രുവരി 22 നാണ്
Saudi Founding Day: സൗദിയില്‍ ഫെബ്രുവരി 22നും 23നും പൊതുഅവധി

റിയാദ്: സൗദിയുടെ സ്ഥാപക ദിനാഘോഷം പ്രമാണിച്ച് ഫെബ്രുവരി 22, 23 തീയതികളിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.  സൗദി സ്ഥാപക ദിനം ഫെബ്രുവരി 22 നാണ്.  സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സർക്കാര്‍ ജീവനക്കാർക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാർക്കും 22ന് ഔദ്യോഗിക അവധിയായിരിക്കും. 

Also Read: മരുമകന്‍ കോടികൾ തട്ടിയെടുത്തു; പ്രവാസിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി

വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളിയതിനാല്‍ സ്ഥാപകദിനാവധിക്കു ശേഷമുള്ള വ്യാഴം കൂടി സർക്കാര്‍ ജീവനക്കാർക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.  സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഫെബ്രുവരി 22 ന് പൊതു അവധിയായിരിക്കും. 22, 23 തീയതികളിൽ അവധിയുള്ള സ്ഥാപനങ്ങൾക്ക് വെള്ളി, ശനി ദിവസങ്ങൾ വാരാന്ത്യ അവധി കൂടിയാകുമ്പോൾ ഇത്തവണ തുടർച്ചയായ നാലു ദിവസം അവധി ലഭിക്കും.

Also Read: Niyati Palat Rajyog: ശുക്ര-വ്യാഴം സംയോഗം സൃഷ്ടിക്കും രാജയോഗം; ഈ 4 രാശിക്കാർക്ക് വെച്ചടി വെച്ചടി കയറ്റം! 

ബിസിനസുകാരന്റെ വീട്ടിൽ പോലീസ് ചമഞ്ഞ് റെയ്ഡ്; 6 പേർ അറസ്റ്റിൽ

ദുബൈ: പോലീസ് ചമഞ്ഞ് ബിസിനസുകാരന്റെ വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിൽ പ്രവാസികളുള്‍പ്പടെ 6 പേര്‍ക്ക് യുഎഇയില്‍ ശിക്ഷ വിധിച്ചു.  ഇവർ ഒരു കുങ്കുമപൂവ് വ്യാപാരിയുടെ വീട്ടില്‍ നിന്നും 4.7 ലക്ഷം ദിര്‍ഹമാണ് കൊള്ളയടിച്ചത്. സംഭവം നടന്നത് ദുബൈയിലെ നൈഫ് ഏരിയയില്‍ ഒക്ടോബറിലായിരുന്നു.

Also Read: Weight Loss Drink: ഈ 3 സ്പെഷ്യൽ പാനീയത്തോടെ ദിനം ആരംഭിക്കൂ, പൊണ്ണത്തടി വെണ്ണപോലെ ഉരുക്കാം!

ഇവർ മൂന്നുപേർ ബിസിനസുകാരന്‍ വീട്ടിലുണ്ടായിരുന്ന സമയത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വാതിലില്‍ മുട്ടിയ ഇവര്‍ തങ്ങള്‍ പോലീസുകാരാണെന്ന് പറഞ്ഞ് തിരിച്ചറിയല്‍ രേഖയെന്ന രീതിയിൽ  ഒരു ഗ്രീന്‍ ബാഡ്‍ജ് കാണിക്കുകയായിരുന്നു. ശേഷം എന്ത് ജോലിയാണ് ചെയ്യുന്നതെന്നും പണം എവിടെയാണ് സൂക്ഷിക്കുന്നതും നിരവധി ചോദ്യങ്ങള്‍ ഇവര്‍ ചോദിക്കുകയും അതിനെ തുടർന്ന് വീട്ടുടമ വീട്ടിലുണ്ടായിരുന്ന 4,70,000 ദിര്‍ഹം എടുത്ത് കാണിക്കുകയും ചെയ്തു.  ഉടൻതന്നെ ഇവർ ആ പണം  കൈക്കലാക്കുകയും സംഘത്തിലെ ഒരാള്‍ വീട്ടുടമയെ മര്‍ദിച്ച് മുറിയിലേക്ക് ഇട്ടശേഷം മൂവരും രക്ഷപ്പെടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News