ഇംഗ്ലണ്ട്- ഇന്ത്യ ടെസ്റ്റ്‌ പരമ്പര: സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ ബി.സി.സി.ഐയ്ക്ക് സുപ്രീം കോടതിയുടെ പച്ചകൊടി

Last Updated : Nov 8, 2016, 06:40 PM IST
ഇംഗ്ലണ്ട്- ഇന്ത്യ ടെസ്റ്റ്‌ പരമ്പര: സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ ബി.സി.സി.ഐയ്ക്ക് സുപ്രീം കോടതിയുടെ പച്ചകൊടി

ന്യൂഡൽഹി ∙ രാജ്കോട്ടിലെ ടെസ്റ്റ് മല്‍സരത്തിന്‍റെ നടത്തിപ്പിനായി 56 ലക്ഷം രൂപ വിനിയോഗിക്കാന്‍ ബിസിസിഐക്ക് സുപ്രീംകോടതിയുടെ അനുമതി. ഫണ്ട് വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കേണ്ടിവരുമെന്ന് ബി.സി.സി.ഐ അറിയിച്ചതിനെ തുടര്‍ന്നാണിത്. 

മല്‍സരം നടത്തുന്ന ബറോഡ ക്രിക്കറ്റ് അസോസിയേഷനാണ് ബിസിസിഐ പണം കൈമാറുന്നത്. സംസ്ഥാന അസോസിയേഷനുകള്‍ക്ക് ബിസിസിഐ നല്‍കുന്ന വാര്‍ഷിക ഗ്രാന്‍റും സുപ്രീംകോടതി വിലക്കിയിരുന്നു.

അഞ്ച് ടെസ്റ്റുകളും ഒരു ഏകദിനവും ഉള്‍പ്പെടുന്നതാണ് പരമ്പര. ലോധ പാനല്‍ ശിപാര്‍ശ പാലിക്കാന്‍  അസോസിയേഷനുകള്‍ തയ്യാറാകാതെ വന്നതോടെ ഫണ്ട് വിതരണം കോടതി തടഞ്ഞിരിക്കുകയായിരുന്നു. നവംബര്‍ മൂന്നിനകം ശിപാര്‍ശകള്‍ നടപ്പാക്കണമെന്നായിരുന്നു കോടതി നല്‍കിയ നിര്‍ദേശം.

Trending News