T20 WC, Ind vs Aus: കണക്ക് തീർക്കാൻ ഇന്ത്യ, ജീവൻ മരണ പോരാട്ടത്തിന് ഓസീസ്; ഇന്ന് വാശിക്കളി

T20 World Cup 2024, AUS vs IND team prediction: ശിവം ദുബെയ്ക്ക് പകരക്കാരനായി മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടുമോ എന്നറിയാനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 24, 2024, 01:02 PM IST
  • സൂപ്പർ 8 റൗണ്ടിൽ ഇന്ത്യയും ഓസ്‌ട്രേലിയയും അവസാന മത്സരത്തിന് ഇറങ്ങും.
  • ഇന്ത്യൻ സമയം രാത്രി 8 മണിയ്ക്ക് സെന്റ് ലൂസിയയിലാണ് മത്സരം നടക്കുക.
  • ടി20 ലോകകപ്പിൽ അപരാജിതരായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.
T20 WC, Ind vs Aus: കണക്ക് തീർക്കാൻ ഇന്ത്യ, ജീവൻ മരണ പോരാട്ടത്തിന് ഓസീസ്; ഇന്ന് വാശിക്കളി

സെന്റ് ലൂസിയ: ടി20 ലോകകപ്പിൽ ഇന്ന് ആവേശപ്പോരാട്ടം. സൂപ്പർ 8 റൗണ്ടിൽ ഇന്ത്യയും ഓസ്‌ട്രേലിയയും അവസാന മത്സരത്തിന് ഇറങ്ങും. ഇന്ത്യൻ സമയം രാത്രി 8 മണിയ്ക്ക് സെന്റ് ലൂസിയയിലാണ് മത്സരം നടക്കുക. 

ടി20 ലോകകപ്പിൽ അപരാജിതരായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. അതേസമയം, അവസാന മത്സരത്തിൽ അഫ്ഗാനിസ്താനോട് പരാജയപ്പെട്ടതിന്റെ ഞെട്ടൽ ഓസീസ് ക്യാമ്പിൽ നിന്ന് വിട്ടുമാറിയിട്ടില്ല. 2023 നവംബർ 19ന് നടന്ന ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിന് പ്രതികാരം വീട്ടാനുള്ള അവസരമാണ് ടീം ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. സെമി ഫൈനൽ സാധ്യതകൾ ഏറെക്കുറെ ഉറപ്പിച്ചാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. എന്നാൽ, ഇന്ന് ഇന്ത്യയെ പരാജയപ്പെടുത്തുകയും അടുത്ത മത്സരത്തിൽ ബംഗ്ലാദേശ് അഫ്ഗാനിസ്താനെ പരാജയപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഓസീസിന് സാധ്യതയുള്ളൂ. 

ALSO READ: മാക്‌സ്വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ടി20 ലോകകപ്പില്‍ ഓസീസിനെ തറപറ്റിച്ച് അഫ്ഗാനിസ്താന്‍

ബൗളർമാരായ ജസ്പ്രീത് ബുംറയുടെയും കുൽദീപ് യാദവിന്റെയും തകർപ്പൻ ഫോമിലാണ് ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്നത്. എന്നാൽ, ബാറ്റ്സ്മാൻമാർ ഇതുവരെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് ടീമിന് തലവേദനയാകുന്നത്. വിരാട് കോഹ്ലിയും രോഹിത് ശർമ്മയും മികച്ച തുടക്കം നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ശിവം ദുബെയ്ക്ക് പകരം മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടുമോ എന്നാണ് ഇനി അറിയാനുള്ളത്. 

ടി20 ക്രിക്കറ്റിൽ ഇതുവരെ 31 തവണയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിയിരിക്കുന്നത്. ഇതിൽ 19 തവണയും വിജയിച്ച ഇന്ത്യയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. 11 തവണ മാത്രമേ ഓസീസിന് ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിച്ചിട്ടുള്ളൂ. ടി20 ലോകകപ്പിലെ പോരാട്ട ചരിത്രം പരിശോധിച്ചാൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ 5 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിലും ഇന്ത്യയ്ക്ക് തന്നെയാണ് മേൽക്കൈ. 3 തവണ ഇന്ത്യ ജയിച്ചപ്പോൾ 2 തവണ വിജയം ഓസീസിനൊപ്പം നിന്നു. 2016ലാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. മൊഹാലിയിൽ നടന്ന മത്സരത്തിൽ വിരാട് കോഹ്ലി ഇന്ത്യയുടെ വിജയശിൽപ്പിയായിരുന്നു.

ഇന്ത്യ sv ഓസ്‌ട്രേലിയ സാധ്യതാ ടീം

ഇന്ത്യ : വിരാട് കോഹ്ലി, രോഹിത് ശർമ്മ (C), ഋഷഭ് പന്ത് (WK), സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്.

ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ് (C), ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വേഡ് (WK), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, ജോഷ് ഹേസിൽവുഡ്/ആഷ്ടൺ അഗർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News