കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഒമാന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. അതനുസരിച്ച് ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ രാജ്യത്ത് പ്രവേശനം ലഭിക്കും.
ആഭ്യന്തര യാത്രകൾക്കുള്ള കൊറോണ മാർഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം. ഇപ്പോൾ പുതുക്കിയ നിർദ്ദേശ പ്രകാരം രണ്ട് ഡോസ് വാക്സിൻ (Covid Vaccine) സ്വീകരിച്ചവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ ആഭ്യന്തര യാത്ര ചെയ്യാൻ ആർടിപിസിആർ പരിശോധന ആവശ്യമില്ലയെന്നാണ്.
മസ്തിഷ്ക്കാഘാതം വന്ന് യുവതി മരിച്ചത് വാക്സിനെടുത്തത് മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.
ഒക്ടോബർ മാസത്തോടെ കോവിഡ് മൂന്നാം തരംഗം മൂർച്ഛിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നല്കി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന് കീഴില്‍ രൂപവത്കരിച്ച സമിതി.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചാലും കോവിഡ് ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ബൂസ്റ്റർ വാക്സിൻ വേണമെന്ന് ആവശ്യം ഉണ്ടായത്.
ഈ പ്രായ പരിധിയിലുള്ള കുട്ടികൾക്ക് വാക്സിൻ നല്‍കാനുള്ള അനുമതിക്കായി ഉടൻ തന്നെ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ സമീപിക്കുമെന്നും സൈഡസ് കാഡില അറിയിച്ചിട്ടുണ്ട്.
വാക്സിനേഷന് സെന്ററിലേക്ക് വരുന്ന വാഹനത്തില്‍ തന്നെ ഇരുന്ന് രജിസ്റ്റര്‍ ചെയ്യാനും വാക്സിന് സ്വീകരിക്കാനും ഒബ്സര്‍വേഷന്‍ പൂര്‍ത്തിയാക്കാനും സാധിക്കും.
Covid രണ്ടാം തരംഗത്തിന് ശമനമായപ്പോള്‍ മൂന്നാം തരംഗത്തിന്റെ ഭീഷണിയിലാണ് രാജ്യം. സെപ്റ്റംബറിൽ കോവിഡ് മൂന്നാം തരംഗം ഇന്ത്യയെ ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
Wayanad 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Minister Veena George) അറിയിച്ചു.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) റെഗുലേറ്റർ. ആണ് ഫൈസർ-ബയോഎൻടെക്, മോഡേണ വാക്സിനുകൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മൂന്നാം ഡോസ് വാക്സിൻ നല്കാൻ അനുമതി നൽകിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.