2022 ജനുവരിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം രാമനാട്ടുകരയില്‍ 80 ഏക്കര്‍ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ വ്യവസായ വകുപ്പിന് 222.83 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതോടെ രണ്ട് പതിറ്റാണ്ട് കാലത്തോളം ജനങ്ങള്‍ കാത്തിരുന്ന കിന്‍ഫ്ര ടെക്നോളജി പാര്‍ക്ക് യാഥാര്‍ത്ഥ്യമായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ മുന്തിരി വള്ളിയില്‍ അന്ന് 50 മുന്തിരികുലകളാണുണ്ടായിരുന്നത്. ഇന്ന് അത് നിരവധി മുന്തിരികുലകളിലെത്തിനില്ക്കുന്നു. മേല്‍മുറി പാറമ്മല്‍ സ്വദേശിയായ രതീഷ് ബാബുവാണ് മുന്തിരികൃഷി ചെയ്ത് വിജയം നേടിയിരിക്കുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കുഴല്‍പ്പണവുമായി അന്‍സാര്‍ പിടിയിലായത്. ഒന്നര മാസകാലമായി പത്തു കോടിയോളം രൂപയുടെ കുഴല്‍പ്പണമാണ് വളാഞ്ചേരിയില്‍ മാത്രം പിടികൂടിയത്.
അന്വേഷണം വൈകിയതോടെ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയതോടെയാണ് മലപ്പുറം എസ്പിയുടെ നിര്‍ദേശപ്രകാരം മലപ്പുറം സൈബര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്.
പരിസ്ഥിതിയാഘാതമേല്പ്പിക്കാതെയാണ് ദേശീയപാത നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുന്നതെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുമുള്ള ഉറപ്പ്. എന്നാല്‍ പ്രധാനപാലം കടന്നുപോകുന്ന പാടശേഖരം മണ്ണിട്ട് നികത്തുന്നതോടെ ഇരുകരകളിലുമായി വെള്ളം നിറയാന്‍ സാധ്യതയേറുന്നതായാണ് പ്രദേശവാസികളും കര്‍ഷകരും പറയുന്നത്.
ശുചിത്വമില്ലാത്ത ഹോട്ടലുകളില്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന് പിന്നാലെയാണ് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധനകൾ കർശനമാക്കിയത്.
നമസ്കാരത്തിന് ശേഷം പ്രമുഖര്‍ക്കൊപ്പം പ്രവീണ്‍ നമ്പൂതിരിയും ഭാര്യ സോണിയയും കുടുംബവും ഭക്ഷണം പങ്കിട്ടു. ജാതി മത ഭേദമന്യേ നൂറുകണക്കിനാളുകള്‍ സന്തോഷത്തോടെയും സ്നേഹത്തോടെയും ഒരുമിച്ചിരുന്നപ്പോള്‍ അത് ഒരു നാടിന്റെ സൗഹൃദത്തിന്റെ നേര്‍ക്കാഴ്ചയായി മാറി. കുട്ടികളും സ്ത്രീകളുമടക്കം 500 ല്‍ പരം ആളുകള്‍ പങ്കെടുത്ത ചടങ്ങ് അവിസ്മരണീയമായിരുന്നു.
കാറിന്റെ പിന് സീറ്റില്‍ രഹസ്യ അറയുണ്ടാക്കി അതിൽ ഒളിപ്പിചായിരുന്നു പണം കടത്താനുള്ള ദമ്പതികളുടെ ശ്രമം. കഴിഞ്ഞ നാല് മാസത്തിനിടെ ആറ് തവണകളായി 8 കോടിയോളം രൂപയുടെ കുഴൽപണമാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.