കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് സൗദി അറേബ്യയിൽ 10 മുസ്ലിം പള്ളികൾ കൂടി അടച്ചിടുന്നു. പ്രാർത്ഥിക്കാനെത്തുന്നവർക്കിടയിൽ രോഗവ്യാപനം വർധിക്കുന്ന സാഹചര്യം ഉണ്ടായതിനാലാണ് ഈ നടപടി.
സാമ്പത്തിക നേട്ടത്തിനും പ്രശസ്തിക്കും വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും കടുത്ത ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്കി സൗദി മനുഷ്യാവകാശ കമ്മീഷന്
വിദേശികള്‍ക്ക് വീണ്ടും താത്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി (Saudi Arabia) ആഭ്യന്തര മന്ത്രാലയം. കോവിഡ് (Covid-19) വ്യാപിക്കുന്ന സാഹചര്യത്തിലാണ് വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. സൗദിയിലേക്ക് മടങ്ങാനിരുന്ന ആയിരക്കണക്കിന് ആളുകളെയാണ് ഈ തീരുമാനം ബാധിച്ചത്.
ബ്രിട്ടണിലെ കൊറോണ വൈറസിൻ്റെ വൈകഭേദം മറ്റ് രാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നാണ് സൗദി അതിർത്തികളെല്ലാം അടച്ചത്. വ്യോമ, കര, കടൽ തുടങ്ങിയ എല്ലാ അതിർത്തികളുമാണ് സൗദി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും തുറന്നത്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് മഹാമാരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനഞ്ചാമത് ജി 20 ഉച്ചകോടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.