ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി സൈക്കിളുകൾക്ക് ദുബൈയിൽ സ്പീഡ് ലിമിറ്റ് ഏർപ്പെടുത്തി. ദുബായ് പൊലീസുമായി സഹകരിച്ച് സൈക്ലിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടി.
ഇസ്രായേലിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചത് ദുബായ് സന്ദർശിച്ചത് കാരണം ആണെന്ന ഇസ്രായേൽ ഉന്നത ഉദ്യോഗസ്ഥയുടെ പാരാമർശത്തിന് ഇസ്രായേൽ ഔദ്യോഗികമായി മാപ്പ് ചോദിച്ചു. ഇസ്രേയൽ ആരോഗ്യ മന്ത്രാലയത്തിന്റെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്മെന്റ് മേധാവിയായ ഷാരോൺ അൽറോയ്-പ്രീസ് നടത്തിയ പരാമർശമാണ് വിവാദമായത്.
ദുബായ് ഗവണ്മെന്റ് ഉദ്യോഗസ്ഥനും കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നാൽ 10 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി. ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് വർക്ക് ഫ്രം ഹോം ചെയ്യാൻ കഴിയുമെങ്കിൽ ആ 10 ദിവസവും ജോലി ചെയ്യാവുന്നതാണ്.
Numbeo's ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ് പ്രകാരം ഇത് തുടർച്ചയായി അഞ്ചാം തവണയാണ് അബുദാബിയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തെരഞ്ഞെടുക്കുന്നത്. 431 നഗരങ്ങളെ തോൽപ്പിച്ചാണ് അബുദാബി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
ദുബായിൽ പൊതുവേദി പരിപാടികൾ, DJ തുടങ്ങിയ വിനോദ പരിപാടികൾക്ക് വിലക്കേർപ്പെടുത്തി. വ്യാപകമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ഇപ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്
അബുദാബിയിലേക്ക് പ്രവവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മറ്റി. 48 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് പിസിആർ പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധം
കോവിഡ് പ്രതിസന്ധിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ട് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.
വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ജനുവരി 26 വരെ യുഎഇ (UAE)യില്‍ താമസിക്കാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫേയേഴ്സ് (ജിഡിആര്‍എഫ്എ).
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.