'ഭീകരര്‍ക്ക്‌ അഭയം നല്‍കരുത്', പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

ഭീകരരര്‍ക്ക് പാക്‌ മണ്ണില്‍ സംരക്ഷണം നല്‍കുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അമേരിക്ക. 

Last Updated : Feb 28, 2019, 11:34 AM IST
'ഭീകരര്‍ക്ക്‌ അഭയം നല്‍കരുത്', പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

ന്യൂഡല്‍ഹി: ഭീകരരര്‍ക്ക് പാക്‌ മണ്ണില്‍ സംരക്ഷണം നല്‍കുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അമേരിക്ക. 

അതിർത്തിയിലെ വെരോടുന്ന ഭീകരവാദവും, അടുത്തിടെ ഇന്ത്യയുടെ സിആർപിഎഫ് ജവാന്‍മാര്‍ക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണവും ഈ മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുകയാണ്. ഭീകരരെ സംരക്ഷിക്കുന്നത്, അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും പാക്കിസ്ഥാന്‍ നിര്‍ത്തി വയ്ക്കണമെന്ന് അമേരിക്ക താക്കീത് നല്‍കി. ഒപ്പം, ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ അവരുടെ പ്രതിബദ്ധത പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

അതേസമയം, ഇന്ത്യയും പാക്കിസ്ഥാനും സൈനിക നടപടി നിര്‍ത്തിവയ്ക്കണമെന്ന മുന്നറിയിപ്പ് വീണ്ടും അമേരിക്ക നല്‍കി. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഇരുരാജ്യങ്ങളും തയാറാകണമെന്ന് പെന്‍റഗണ്‍ ആവശ്യപ്പെട്ടു. അടുത്തിടെയുണ്ടായ ഭീകരാക്രമണം മേഖലയുടെ സുരക്ഷയ്ക്ക് വന്‍ ഭീഷണിയാണ്. പാക്കിസ്ഥാന്‍ ഭീകരസംഘടനകളുടെ സുരക്ഷിത താവളം ആകരുതെന്നും അമേരിക്ക ആവര്‍ത്തിച്ചു. ഭീകരര്‍ക്ക് സാമ്പത്തികസഹായം എത്തുന്നത് തടയണം. ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അമേരിക്ക പാക്കിസ്ഥാനോട് നിര്‍ദ്ദേശിച്ചു.

അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കാനുള്ള അടിയന്തര നടപടികള്‍ രണ്ട് രാജ്യങ്ങലും ഉടന്‍ എടുക്കണമെന്നും നേരിട്ടുള്ള ആശയവിനിമയം പുനസ്ഥാപിക്കണമെന്നും അമേരിക്ക ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. ഇനിയൊരു സൈനിക നടപടി ഉണ്ടായാല്‍ സാഹചര്യങ്ങള്‍ മോശമാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. 

വിയറ്റനാമിലുളള അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുമായി നിരന്തരം വിഷയം ചര്‍ച്ച ചെയ്യുന്നതായും മേഖലയിലെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹന്‍ വാഷിങ്ടണില്‍ അറിയിച്ചു.

 

Trending News