ഭക്ഷണത്തിന്‍റെ രൂക്ഷഗന്ധം അനുഭവപ്പെടുന്നാതായി സമീപവാസിയുടെ പരാതി; ഇന്ത്യന്‍ റസ്റ്റോറന്റിന് ബ്രിട്ടനില്‍ പഴ

ഭക്ഷണത്തിന്‍റെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുവെന്ന സമീപവാസിയുടെ പരാതിയില്‍ ഇന്ത്യന്‍ റസ്റ്റോറന്റിന് ബ്രിട്ടനില്‍ പഴ. ലണ്ടനിലെ ഖുശി ഇന്ത്യന്‍ ബുഫേ റസ്‌റ്റോറന്റ് ഉടമകളായ ഷബാനക്കും മുഹമ്മദ് ഖുശിക്കുമാണ് പിഴ ശിക്ഷ ലഭിച്ചത്. പഞ്ചാബിന്‍റെ വിഭവങ്ങളാണ് ഇവിടെ വില്‍ക്കുന്നത്.

Last Updated : May 1, 2017, 07:41 PM IST
ഭക്ഷണത്തിന്‍റെ രൂക്ഷഗന്ധം അനുഭവപ്പെടുന്നാതായി സമീപവാസിയുടെ പരാതി; ഇന്ത്യന്‍ റസ്റ്റോറന്റിന് ബ്രിട്ടനില്‍ പഴ

ലണ്ടന്‍: ഭക്ഷണത്തിന്‍റെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുവെന്ന സമീപവാസിയുടെ പരാതിയില്‍ ഇന്ത്യന്‍ റസ്റ്റോറന്റിന് ബ്രിട്ടനില്‍ പഴ. ലണ്ടനിലെ ഖുശി ഇന്ത്യന്‍ ബുഫേ റസ്‌റ്റോറന്റ് ഉടമകളായ ഷബാനക്കും മുഹമ്മദ് ഖുശിക്കുമാണ് പിഴ ശിക്ഷ ലഭിച്ചത്. പഞ്ചാബിന്‍റെ വിഭവങ്ങളാണ് ഇവിടെ വില്‍ക്കുന്നത്.

ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന റസ്​റ്റോറൻറിൽ നിന്ന്​ ബിരിയാണിയുടെയും കറികളുടെയും രൂക്ഷ ഗന്ധം പരക്കുന്നുവെന്നാണ്​ പരാതി. മസാലകൾ ചേർന്ന വായു  വസ്​ത്രങ്ങളിലെല്ലാം പറ്റിപ്പിടിക്കുന്നതിനാൽ ഇടക്കിടെ വസ്​ത്രങ്ങൾ കഴുകേണ്ട അവസ്​ഥ ഉണ്ടാകുന്നുവെന്നും ചില അയൽവാസികൾ പരാതി നൽകിയിരുന്നു. 

റസ്​റ്റോറൻറിന്​ ഉചിതമായ ഫിൽട്ടറേഷൻ സംവിധാനമില്ലാത്തതിനാലാണ്​ ഇങ്ങനെ സംഭവിച്ചതെന്ന്​ കോടതി നിരീക്ഷിച്ചു. അതിനാൽ ഉടമസ്​ഥർ പിഴയടക്കണമെന്നും വിധിച്ചു. ഇരുവരും 258 പൗണ്ട്​ വീതമാണ്​ പിഴയടക്കേണ്ടത്​. 

Trending News