പേര് ചതിച്ചു.. കോറോണ ബിയറിന്റെ ഉത്പാദനം നിർത്തിവച്ചു!!

ഇപ്പോൾ കാർഷിക മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് മാത്രമാണ് സർക്കാർ അനുമതി നല്കിയിരിക്കുന്നത്.   

Last Updated : Apr 3, 2020, 09:27 PM IST
പേര് ചതിച്ചു.. കോറോണ ബിയറിന്റെ ഉത്പാദനം നിർത്തിവച്ചു!!

മെക്സികോ:  രാജ്യത്ത് കോറോണ മഹാമാരി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രത്യേക അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോറോണ ബിയറിന്റെ ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചതായി ബിയർ നിർമ്മാതാക്കളായ ഗ്രൂപോ മോഡലോ അറിയിച്ചു. 

Also read: കോറോണയെ നേരിടാൻ മെഡിക്കല്‍ സാമഗ്രികളുടെ ദൗര്‍ലഭ്യമില്ല: സദാനന്ദ ഗൗഡ 

രോഗ വ്യാപനം തടയുന്നതിനായി ഏപ്രിൽ 30 വരെ അവശ്യ സാധനങ്ങൾ ഒഴികെയുള്ള എല്ലാ ഉത്പാദനവും താൽക്കാലികമായി നിർത്തിവെക്കാൻ മെക്സിക്കൻ സർക്കാർ ഉത്തരവിട്ടിരുന്നു.  

ഇതിന്റെ അടിസ്ഥാനത്തിലാണ് ബിയറിന്റെ ഉത്പാദനം നിർത്തിവയ്ക്കുന്നതെന്ന് നിർമ്മാതാക്കൾ അറിയിച്ചു.   ഇപ്പോൾ കാർഷിക മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് മാത്രമാണ് സർക്കാർ അനുമതി നല്കിയിരിക്കുന്നത്. 

Also read: കോറോണ സമയത്തും പൊടിപൊടിച്ച് ഗോമൂത്ര വിൽപന! 

ഇതിനിടയിൽ സർക്കാർ അനുവദിച്ചാൽ കോറോണ ബിയർ വിതരണം ചെയ്യുന്നതിന് 75 ശതമാനം സ്റ്റാഫുകളെ ഉൾപ്പെടുത്തി പ്രവർത്തിക്കാൻ സജ്ജമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

 ഹെയ്നെകൻ കമ്പനിയും ഇന്നോടെ ബിയർ നിർമ്മണവും വിതരണവും നിർത്തുമെന്ന് അറിയിച്ചിരുന്നു.  

Trending News