അഭയാര്‍ത്ഥികളെ മെക്സിക്കോ തടഞ്ഞില്ലെങ്കില്‍ അതിര്‍ത്തി അടയ്ക്കും

അതിര്‍ത്തി അടച്ചാല്‍ ഇരുരാജ്യക്കാര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ കഴിയാതെയാകും.  

Last Updated : Apr 25, 2019, 04:14 PM IST
അഭയാര്‍ത്ഥികളെ മെക്സിക്കോ തടഞ്ഞില്ലെങ്കില്‍ അതിര്‍ത്തി അടയ്ക്കും

വാഷിംഗ്‌ടണ്‍: അഭയാര്‍ത്ഥികളെ മെക്സിക്കോ തടയാത്തപക്ഷം അതിര്‍ത്തി അടക്കുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്ത്.  

അമേരിക്കയിലേക്ക് കുടിയേറുന്നതിന് ഇരുപതിനായിരത്തോളം അഭ്യര്‍ത്ഥികള്‍ അതിര്‍ത്തിയില്‍ തയ്യാറായി നില്‍ക്കുകയാണെന്നും ഇവരെ തടയുവാന്‍ മെക്സിക്കോ തയ്യാറാകണമെന്നും ട്രംപ് പറഞ്ഞു.

മാത്രമല്ല ഇത് മെക്സിക്കോ തടഞ്ഞില്ലെങ്കില്‍ തങ്ങള്‍ക്ക് അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെ അയക്കേണ്ടി വരുമെന്നും അതിര്‍ത്തി അടക്കുമെന്നും ട്രംപ് വ്യക്തമാക്കി.

അതിര്‍ത്തി അടച്ചാല്‍ ഇരുരാജ്യക്കാര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ കഴിയാതെയാകുമെന്നും മാത്രമല്ല കോടിക്കണക്കിനു ഡോളര്‍ വരുന്ന യുഎസ്‌-മെക്സിക്കോ വ്യാപാരം നിലയ്ക്കുകയും ചെയ്യും. 

Trending News