മലപ്പുറം: മലപ്പുറം മങ്കടയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 72 വയസ്സുള്ള ആയിഷയെ വീട്ടിലെ ശുചിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തനിച്ച് താമസിച്ചിരുന്ന ആയിഷയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായത്.
രാത്രിയിൽ മകന്റെ വീട്ടിലേക്ക് ഉറങ്ങാൻ പോകാറുള്ള ആയിഷയെ കാണാതായതോടെ മകൻ അന്വേഷിച്ച് വന്നപ്പോഴാണ് ശുചിമുറിയിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA