Murder: തിരുവനന്തപുരം തിരുവല്ലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

Murder Case: തിരുവഴിമുക്ക് സ്വദേശി ജഗദമ്മ ആണ് കൊല്ലപ്പെട്ടത്. 82 വയസ്സായിരുന്നു. സംഭവത്തിൽ ജ​ഗദമ്മയുടെ ഭർത്താവ് ബാലാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Written by - Zee Malayalam News Desk | Last Updated : Dec 22, 2022, 05:27 PM IST
  • കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്
  • തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
  • സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി
Murder: തിരുവനന്തപുരം തിരുവല്ലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവല്ലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. തിരുവഴിമുക്ക് സ്വദേശി ജഗദമ്മ (82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജ​ഗദമ്മയുടെ ഭർത്താവ് ബാലാനന്ദനെ (87) പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ജഗദമ്മയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Murder: ബ്രിട്ടനില്‍ മലയാളി നഴ്സും 2 കുട്ടികളും മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി നഴ്സിന്റെ മരണം കൊലപാതകമെന്ന് പോലീസ്. കോട്ടയം വൈക്കം കുലശേഖരമംഗലം സ്വദേശി അഞ്ജുവിനെ ഭര്‍ത്താവ് സാജു കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  അഞ്ജുവും ആറു വയസുള്ള മകനും നാലു വയസുകാരി മകളുമാണ് ബ്രിട്ടനിലെ കെറ്ററിംഗില്‍ കൊല്ലപ്പെട്ടത്.

കുഞ്ഞുങ്ങളുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കും.  യുകെയില്‍ നഴ്‌സായി ജോലിചെയ്യുന്ന കോട്ടയം വൈക്കം സ്വദേശിനി അഞ്ജു, മക്കളായ ജാന്‍വി, ജീവ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് അഞ്ജുവിന്‍റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പൻപാറ സ്വദേശി ചെലേവാലന്‍ സാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെ വന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ദാരുണ സംഭവം പുറത്തറിയുന്നത്.

അഞ്ജുവിന്റെ ഭര്‍ത്താവ് സാജു ജോലിയില്ലാത്ത വിഷമത്തിലായിരുന്നുവെന്നും ചെറിയ കാര്യത്തിന് പോലും ദേഷ്യപ്പെടുന്ന പ്രകൃതക്കാരനായിരുന്നുവെന്നും അഞ്ജുവിന്റെ പിതാവ് വെളിപ്പെടുത്തിയിരുന്നു. മാസങ്ങളായി അഞ്ജു നാട്ടിലേക്ക് പണമയച്ചിരുന്നില്ല. മകള്‍ ഏറെ നാളായി വിഷാദത്തിലായിരുന്നു. വീട്ടിലേക്ക് വീഡിയോ കോള്‍ വിളിക്കുമ്പോഴൊക്കെ ദുഃഖത്തിലായിരുന്നു. എന്നാല്‍ ഇവര്‍ക്കിടയില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും അഞ്ജുവിന്റെ അച്ഛൻ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News