Crime News: കൈ കഴുകാൻ വെളളം കോരി നല്‍കിയില്ല: അമ്മയുടെ കൈ തല്ലിയൊടിച്ച് മകൻ അറസ്റ്റിൽ

Crime News: സംഭവം നടന്നത് ജൂൺ 16 നാണ്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഉമ്മയെ രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Jun 23, 2024, 12:43 AM IST
  • കൈ കഴുകാൻ വെളളം കോരി നല്‍കിയില്ല
  • അമ്മയുടെ കൈ തല്ലിയൊടിച്ച് മകൻ അറസ്റ്റിൽ
Crime News: കൈ കഴുകാൻ വെളളം കോരി നല്‍കിയില്ല: അമ്മയുടെ കൈ തല്ലിയൊടിച്ച് മകൻ അറസ്റ്റിൽ

കൊല്ലം: കൈകഴുകാൻ വെള്ളം കോരി നൽകാത്തതിന്റെ പേരിൽ കടയ്ക്കലില്‍ അമ്മയുടെ കൈ തല്ലിയൊടിച്ച മകന്‍ അറസ്റ്റിൽ.  കോട്ടുക്കല്‍ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈ ആണ് വിറകു കഷണം കൊണ്ട് മകൻ തല്ലിയൊടിച്ചത്. 

Also Read: വീട്ടിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്ന യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ 3 പേർ പിടിയിൽ

സംഭവം നടന്നത് ജൂൺ 16 നാണ്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഉമ്മയെ രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചത്.  സംഭവം നടന്ന ദിവസം വൈകുന്നേരം നാലരയോടെ വീട്ടിലെത്തിയ നസറുദ്ദീൻ ഭക്ഷണം വിളമ്പി നൽകാൻ ആവശ്യപ്പെടുകയും ശേഷം ഇറച്ചിക്കറിയിൽ നെയ്യ് കൂടുതലാണെന്നും പറഞ്ഞ് അമ്മയെ ചീത്ത പറയുകയും ചെയ്തു.  

Also Read: ബുധന്റെ ഉദയം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ രാശിക്കാർക്കിനി നേട്ടങ്ങൾ മാത്രം!

 

ശേഷം അമ്മയെ കട്ടിലിൽ നിന്നും കിണറ്റിൽ കരയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുകയും കിണറ്റിൽ നിന്നും വെള്ളം കോരി നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.  പറഞ്ഞ ഉടനെ ചെയ്യാത്തതുകൊണ്ടാണ് ഇയാൾ 67 കാരിയായ അമ്മയെ ആക്രമിച്ചത്.  ഇയാൾ ഉമ്മയുടെ കൈ കൈ വിറകുകൊള്ളി കൊണ്ട് തല്ലി ഒടിക്കുകയായിരുന്നു. സംഭവത്തില്‍ അമ്മയുടെ പരാതിയിന്മേൽ മകന്‍ നാസറുദ്ദീനെ കടക്കല്‍ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇയാൾ വീട്ടിൽ നിരന്തരം പ്രശ്നമുണ്ടാക്കുന്ന ആളാണെന്നാണ് പോലീസ് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News