മലപ്പുറം: വീട്ടില്‍ സൂക്ഷിച്ച ചന്ദനവുമായി മലപ്പുറം മഞ്ചേരിയില്‍ ഒരാള്‍ വനം വകുപ്പിന്‍റെ പിടിയിലായതായി റിപ്പോർട്ട്. പുല്ലാര ഇല്ലിക്കൽ തൊടി അസ്കർ അലിയെയാണ് 66 കിലോ ചന്ദനവുമായി പിടികൂടിയത്.
Also Read: ഇടവേള ബാബു, മണിയൻ പിള്ള രാജു, അഡ്വ. ചന്ദ്രശേഖരൻ എന്നിവര്‍ക്കെതിരെയും കേസെടുത്തു
വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ചാക്കുകളിലാക്കി ഒളിപ്പിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്ന ചന്ദനം വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. നാല് പ്ലാസ്റ്റിക്ക് ചാക്കുകളില്‍ കെട്ടിയായിരുന്നു ചന്ദനം സൂക്ഷിച്ചിരുന്നത്. വനം വിജിലൻസ് വിഭാഗം നടത്തിയ വിശദമായ തിരച്ചിലില്‍ പറമ്പിലെ തെങ്ങിൻ്റെ മടലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലും കുറച്ച് ചന്ദനം കണ്ടെത്തിയിരുന്നു.
മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന ചന്ദനമാണ് പിടികൂടിയായത്. പിടിയിലായ അസ്‌കർ അലി മഞ്ചേരിയിലെ ചന്ദന മാഫിയയിലെ പ്രധാന കണ്ണികളിൽ ഒരാൾ ആണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇയാൾക്ക് സേലത്ത് പിടിയിലായ ചന്ദന കേസിലെ പ്രതികളുമായും ബന്ധമുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
Also Read: 100 വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഇവർക്ക് കൈനിറയെ പണം; ശമ്പളവും ആസ്തിയും ഇരട്ടിക്കും!
സേലത്ത് ജൂൺ നാലിനാണ് 1200 കിലോ ചന്ദനവുമായി ആറു പേര്‍ തമിഴ്നാട്ടില്‍ പിടിയിലായത്. ചന്ദനം മറയൂരില്‍ നിന്നടക്കം ശേഖരിച്ച് പുതുശ്ശേരിയിലെ ചന്ദന ഫാക്ടറിയിലിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയായിരുന്നു ആറംഗ സംഘം പിടിയിലായത്. വനം വകുപ്പ് അറസ്റ്റുക ചെയ്ത അസ്‌കർ അലിയേയും തൊണ്ടിമുതലും കൊടുമ്പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർക്ക് കൈമാറിയിട്ടുണ്ട്. അദ്ദേഹത്തിനാണ് കേസില്‍ തുടർ അന്വേഷണ ചുമതലയുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.