ലാലുവിനും മകനും ഹാജരാകാനുള്ള സമയം സിബിഐ നീട്ടി നല്‍കി

ലാലുവിന്‍റെ സമയ ദോഷം തുടരുകയാണ്. ആശ്വാസത്തിനു വകയായി ഒന്നുമാത്രം.  റെയില്‍വെ ഹോട്ടല്‍ ടെന്‍ഡര്‍ കേസുമായി ബന്ധപ്പെട്ട് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവനും മകനും മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജ്വസി യാദവിനും ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമയം സിബിഐ നീട്ടി നല്‍കിയിരിക്കുകയാണ്. 

Last Updated : Sep 11, 2017, 06:35 PM IST
 ലാലുവിനും മകനും ഹാജരാകാനുള്ള സമയം സിബിഐ നീട്ടി നല്‍കി

പാറ്റ്ന: ലാലുവിന്‍റെ സമയ ദോഷം തുടരുകയാണ്. ആശ്വാസത്തിനു വകയായി ഒന്നുമാത്രം.  റെയില്‍വെ ഹോട്ടല്‍ ടെന്‍ഡര്‍ കേസുമായി ബന്ധപ്പെട്ട് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവനും മകനും മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജ്വസി യാദവിനും ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമയം സിബിഐ നീട്ടി നല്‍കിയിരിക്കുകയാണ്. 

മുന്‍പ് ഈ മാസം 11, 12 തീയതികളില്‍ ഹാജരാകുവാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നേരത്തെ തീരുമാനിച്ച രാഷ്ട്രീയ പരിപാടികള്‍ മൂലം ഹാജരാകുവാനുള്ള അസൗകര്യം ഇവര്‍ അറിയിക്കുകയായിരുന്നു.

ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വെ മന്ത്രിയായിരുന്ന 2004-2009 കാലഘട്ടത്തില്‍ നടത്തിയ അഴിമതി സംബന്ധിച്ച് കഴിഞ്ഞ ജൂലൈയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ലാലുവിനെ കൂടാതെ ഭാര്യ റാബ്രി ദേവി, തേജ്വസി യാദവ് എന്നിവരെ പ്രതിയാക്കിയായിരുന്നു കേസ്. 

Trending News