കോടതിയലക്ഷ്യക്കേസ്: മാപ്പു പറയില്ല, കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്‍

ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലാദ്യമായി കോടതിയലക്ഷ്യത്തിന് അറസ്റ്റ് വാറന്‍റ് നേരിടുന്ന കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍ ഹാജരായി.

Last Updated : Mar 31, 2017, 03:42 PM IST
കോടതിയലക്ഷ്യക്കേസ്: മാപ്പു പറയില്ല, കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലാദ്യമായി കോടതിയലക്ഷ്യത്തിന് അറസ്റ്റ് വാറന്‍റ് നേരിടുന്ന കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍ ഹാജരായി.

ജുഡീഷ്യറിക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് കര്‍ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസില്‍ മാപ്പു പറയില്ലെന്നും ജയിലില്‍ പോകാന്‍ താന്‍ തയാറാണെന്നും കര്‍ണന്‍ പറഞ്ഞു. 

20 ജഡ്ജിമാർക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നോയെന്ന  കോടതിയുടെ ചോദ്യത്തിന് താൻ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും പരാതി പിൻവലിക്കില്ലെന്നും അദ്ദേഹം  മറുപടി നൽകി. നാലാഴ്ചക്കുള്ളിൽ കോടതീയലക്ഷ്യ കേസിൽ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.

അച്ചടക്ക ലംഘനം എന്ന ചോദ്യത്തിന് തന്നെ ഇവിടെ പ്രസക്തിയില്ല. അറ്റോര്‍ണി ജനറല്‍ കോടതിയില്‍ നിലപാടെടുത്തു.എന്നാല്‍ കര്‍ണ്ണന്‍റെ മാനസിക നില ശരിയല്ലെന്നുള്ളത് വ്യക്തമാണെന്നും അദ്ദേഹം പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് ധാരണയില്ലെന്നും കോടതി മറുപടി നല്‍കി. തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ തനിക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ പോകാന്‍ സാധിക്കില്ലെന്നും കര്‍ണന്‍ കോടതിയെ അറിയിച്ചു. 

Trending News