ന്യൂഡല്‍ഹി: പിഡിപിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ മറ്റൊരു 1987ആവും പരിണതഫലമെന്ന് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.
സഖ്യത്തില്‍ നിന്നും പിന്മാറിയ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. പിഡിപിയെ തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമമെങ്കില്‍ അതിന്റെ പരിണിത ഫലം വലിയ വിപത്തായിരിക്കുമെന്ന് മാധ്യമങ്ങേളോട് സംസാരിക്കവേ അവര്‍ പറഞ്ഞു.
പി.ഡി.പിയെ പിളര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെങ്കില്‍ അതിന്റെ അനന്തരഫലം, വിഘടനവാദികളായ സലാഹുദ്ദീനും യാസിന് മാലികും പോലെയുള്ളവരുടെ പിറവിയായിരിക്കുമെന്നവര് പറഞ്ഞു. ബിജെപിയെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു മുഫ്തിയുടെ അക്രമണം. കശ്മീരില്‍ വിഘടനവാദികള്‍ ഉണ്ടായതെന്തുകൊണ്ടെന്ന് ചിന്തിക്കുന്നത് നല്ലതാണെന്നഭിപ്രായപ്പെട്ട അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ കശ്മീരിലെ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്നും താക്കീത് ചെയ്തു.
#WATCH: Former J&K CM M Mufti says'Agar Dilli ne 1987 ki tarah yahan ki awam ke vote pe daaka dala, agar iss kism ki tod fod ki koshish ki,jis tarah ek Salahuddin ek Yasin Malik ne janm liya...agar Dilliwalon ne PDP ko todne ki koshish ki uski nataish bahut zyada khatarnaak hogi' pic.twitter.com/LmC7V4OwN2
— ANI (@ANI) July 13, 2018
സഖ്യം പൊളിഞ്ഞ ശേഷം പിഡിപിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബി.ജെ.പി നിരത്തിയത്. ഗവര്‍ണര്‍ ഭരണം നടക്കുന്ന കശ്മീരില്‍ പിഡിപിയെ തകര്‍ത്ത് സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി ശ്രമം നടത്തുകയണെന്ന വാര്‍ത്തയാണ് മെഹബൂബ മുഫ്തിയെ ചൊടിപ്പിച്ചത്. എന്നാല്‍ കശ്മീരിന്റെ ചുമതലയുള്ള ബിജെപി നേതാവ് റാം മാധവ് ഇത് നിരാകരിച്ചിരുന്നു.
അതേസമയം, മെഹ്ബൂബയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് നാഷണല്‍ കോണ്ഫനറന്സ് നേതാവ് ഒമര്‍ അബ്ദുള്ള രംഗത്തെത്തി. പി.ഡി.പിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കശ്മീരില്‍ വിഘടനവാദികള്‍ പിറവിയെടുക്കുമെന്ന് പറഞ്ഞാണ് മെഹബൂബ കേന്ദ്രസര്‍ക്കാറിനെ ഭീഷണിപ്പെടുത്തുന്നത്. എന്നാല്‍ അവരുടെ ഭരണത്തിനു കീഴില്‍ കശ്മീരില്‍ വീണ്ടും വിഘടനവാദികള്‍ വളര്‍ന്നുവന്നത് മെഹബൂബ മുഫ്തി മറന്നുവെന്ന് അദ്ദേഹം പറഞ്ഞു.