നിര്‍മ്മല സീതാരാമന്‍ ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും

പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ജമ്മു കശ്‍മീരിലെ സിയാച്ചിന്‍ സന്ദര്‍ശിക്കും. അതിര്‍ത്തിയിലെ സുരക്ഷാ സന്നാഹങ്ങള്‍ പ്രതിരോധമന്ത്രി വിലയിരുത്തും. മാത്രമല്ല സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ചയും നടത്തും. 

Updated: Sep 30, 2017, 09:49 AM IST
നിര്‍മ്മല സീതാരാമന്‍ ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും

ശ്രീനഗര്‍: പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ജമ്മു കശ്‍മീരിലെ സിയാച്ചിന്‍ സന്ദര്‍ശിക്കും. അതിര്‍ത്തിയിലെ സുരക്ഷാ സന്നാഹങ്ങള്‍ പ്രതിരോധമന്ത്രി വിലയിരുത്തും. മാത്രമല്ല സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ചയും നടത്തും. 

കരസേന മേധാവി ബിപിന്‍ റാവത്തും പ്രതിരോധമന്ത്രിക്കൊപ്പം ഉണ്ടാകും. ഇന്നലെയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് നിര്‍മ്മല സീതാരാമന്‍ ജമ്മുകശ്‍മീരിലെത്തിയത്. ശ്രീനഗറില്‍ മുതിര്‍ന്ന കമാന്‍ഡര്‍മാരുമായും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഗവര്‍ണര്‍ എന്‍.എന്‍.വോറ എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തിയ പ്രതിരോധ മന്ത്രി സൈനിക പോസ്റ്റുകളും നിയന്ത്രണ രേഖയും സന്ദര്‍ശിച്ചു.