കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊല്‍ക്കത്തയില്‍ എത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പശ്ചിമ ബംഗാളില്‍ രാഷ്ട്രീയം ചൂട് പിടിച്ചിരിക്കുകയാണ്. ഇന്ത്യ സഖ്യവുമായി ഇടഞ്ഞ് നില്‍ക്കുന്ന മമത ബാനര്‍ജി ബിജെപിയുമായി കൈ കോര്‍ക്കുകയാണെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.
നേരത്തെ, ബംഗാളിലെത്തിയ മോദി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നായിരുന്നു മമതയുടെ വിശദീകരണം. ഇതിനിടെ ഇന്ന് വമ്പന്‍ പ്രഖ്യാപനമുണ്ടാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്ത് പ്രഖ്യാപനമാണ് ഉണ്ടാകുക എന്ന കാര്യത്തില്‍ ഒരു സൂചനയും തൃണമൂല്‍ നല്‍കിയിട്ടില്ല.
ALSO READ: ഐആർസിടിസിയും സ്വിഗ്ഗിയും കൈകോര്‍ത്തു!! ഇനി ട്രെയിൻ യാത്രയിലും ലഭിക്കും സുഭിക്ഷമായ ഭക്ഷണം
നാളെ മഹിളാ മോര്‍ച്ചയുടെ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ത്രീ ശാക്തീകരണമാകും ബിജെപി ലക്ഷ്യമിടുക എന്നതിന്റെ ഉദാഹരണമായി നാളെ നടക്കാനിരിക്കുന്ന പരിപാടിയെ കണക്കാക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യ മുന്നണിയുമായി ഇടഞ്ഞ മമത ബിജെപിയോട് അടുക്കുകയാണെങ്കില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അത് കോണ്‍ഗ്രസിന് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.
മമതയുടെ ഉടക്കലും മോദിയുടെ സന്ദര്‍ശനവും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുമെല്ലാം ഇന്ത്യ സഖ്യത്തെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്. ഇടഞ്ഞു നില്‍ക്കുന്ന മമത ഇന്ത്യ സഖ്യം വിട്ടാല്‍ അത് ബംഗാളില്‍ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാകും. അതിനാല്‍, പ്രധാനമന്ത്രിയുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചങ്കിടിപ്പോടെയാകും കാണുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.