മസ്തിഷ്കവീക്കത്തിനെതിരെ പൊരുതാന്‍ ഉത്തര്‍പ്രദേശ്‌

ഗോരഖ്പൂര്‍ ദുരന്തത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടുകൊണ്ട് മസ്തിഷ്കവീക്കത്തിനെതിരെ പൊരുതാനുറച്ച്, പുതിയ പദ്ധതിയുമായി ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍.  

Last Updated : Apr 3, 2018, 12:05 PM IST
മസ്തിഷ്കവീക്കത്തിനെതിരെ പൊരുതാന്‍ ഉത്തര്‍പ്രദേശ്‌

ഉത്തര്‍പ്രദേശ്‌: ഗോരഖ്പൂര്‍ ദുരന്തത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടുകൊണ്ട് മസ്തിഷ്കവീക്കത്തിനെതിരെ പൊരുതാനുറച്ച്, പുതിയ പദ്ധതിയുമായി ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍.  

ഈ പദ്ധതിയ്ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ പിപ്രേചില്‍ തുടക്കം കുറിച്ചു. പരിസര ശുചീകരണത്തെപ്പറ്റിയുള്ള ബോധവല്‍ക്കരണവും മസ്തിഷ്കവീക്കത്തിനെതിരെയുള്ള കുത്തിവയ്പ്പുമാണ് ഈ പരിപാടിയില്‍ ഉള്‍പ്പെടുന്ന പ്രധാന കാര്യങ്ങള്‍. ഏപ്രില്‍ 2 മുതല്‍ ഏപ്രില്‍ 16 വരെയാണ് ഇത് സംസ്ഥാനത്ത് നടപ്പാക്കുക.

മുഖ്യമായും കിഴക്കന്‍ ഉത്തര്‍ പ്രദേശിനെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഈ പദ്ധതിയില്‍ സംസ്ഥാനത്തെ 38 ജില്ലകളെയും പരിഗണിച്ചിട്ടുണ്ട്. പരിസര ശുചീകരണത്തെപ്പറ്റിയുള്ള ബോധവല്‍ക്കരണവും മസ്തിഷ്കവീക്കത്തിനെതിരെയുള്ള കുത്തിവയ്പ്പുമാണ് ഈ പരിപാടിയുടെ മുഖ്യ അജണ്ട. കൂടാതെ ശുദ്ധജല ലഭ്യതയ്ക്കുള്ള സംവിധാനം ഉറപ്പാക്കുക എന്നതും ഈ പദ്ധതിയുടെ ഭാഗമാണ് എന്ന് പരിപാടി ഉത്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പറഞ്ഞു.  
 
കൂടാതെ ഈ പദ്ധതിയില്‍ ആതുര സേവനത്തിനും ശിശു പരിപാലനത്തിനുമുള്ള പരിശീലനവും നല്‍കുന്നുണ്ട്.

 

Trending News