സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ സമയം ആളുകൾ ചിലവഴിക്കുന്നത് വീഡിയോകൾ കാണാനാണ്. ടെൻഷനും സ്ട്രെസും ഉത്കണ്ഠയും ഒക്കെ കൂടുതലായ ജീവിതത്തിൽ പലപ്പോഴും ഇത്തരം വീഡിയോകൾ ഒരു ആശ്വാസമായി മാറാറുണ്ട് വിഷമമവും സ്ട്രെസും ഒക്കെ മാറാൻ പലപ്പോഴും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്.
വീഡിയോകളിൽ സിനിമയിലെ സീനും മൃഗങ്ങളുടെ വീഡിയോയും ആളുകളെ പറ്റിക്കുന്നതിന്റെ വീഡിയോയും ഒക്കെ ഉണ്ടാകാറുണ്ട് . മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാനുള്ള ആഗ്രഹമാണ് പലപ്പോഴും മൃഗങ്ങളുടെ വീഡിയോകൾ ശ്രദ്ധ നേടാൻ കാരണം. ഇതിൽ തന്നെ ആനകളുടെ വീഡിയോകളോട് ആളുകൾക്ക് ഇഷ്ട്ടം കുറച്ച് കൂടുതലാണ്. ഇത്തരത്തിലുള്ള രണ്ട് ആനകളുടെ വീഡിയോയാണ്.
സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ശ്രദ്ധ നേടിയ വീഡിയോകളിൽ ഒന്നാണ് ആനകളുടെ പ്രണയം. ഇതാ ഇത്തരത്തിൽ കേരളത്തിൽ നിന്നും ഒരു വീഡിയോ വൈറലാവുകയാണ്. ആനയും പൂരവും എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്ക് വെച്ചത്. കൊമ്പൻ തൃക്കടവൂർ, ശിവരാജുവും മതിലകം സുദർശന എന്ന പിടിയാനയുമാണ് വീഡിയോയിൽ. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...