കൊച്ചി : പ്രമുഖ മലയാള നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷം രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയെന്ന് ബിജെപി മുൻ വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്കിൽ ഇത് സംബന്ധിച്ചുള്ള രേഖകൾ പുറത്ത് വിട്ടാണ് ബിജെപി നേതാവ് നിമിഷ സജയനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നടിയുടെ നികുതി തട്ടിപ്പിൽ സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വകുപ്പ് അന്വേഷണം നടത്തുന്നുണ്ടെന്ന് സന്ദീപ് വാര്യർ അറിയിച്ചു. നിമിഷയുടെ അമ്മ തെറ്റ് സംഭവിച്ചതായി സമ്മതിച്ചു. 20.65 രൂപ നികുതിയാണ് നടി കുടിശ്ശിക വരുത്തിയിരിക്കുന്നതായിട്ടാണ് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതെന്ന് സന്ദീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
സമൂഹമാധ്യമം വഴിയാണ് ജിഎസ്ടിക്ക് നടി വരുമാന തട്ടിപ്പ് നടത്തിട്ടുണ്ടെന്ന് പരാതി ലഭിച്ചത്. ഇതെ തുടർന്നുള്ള അന്വേഷണത്തിൽ നടി സിനിമയിലും പരസ്യത്തിലും മറ്റുമായി നേടിയ തുകയുടെ പൂർണ വിവരം ജിഎസ്ടിആർ-1 റിട്ടേൺസിൽ അറിയിച്ചിട്ടില്ലയെന്ന് കണ്ടെത്തി. ശേഷം ജിഎസ്ടി ഇന്റലിജൻസ് നടിക്കെതിരെ സമ്മൻസ് അയക്കുകയും ചെയ്തു.
ALSO READ : Nimisha Sajayan: നിമിഷയുടെ പുത്തൻ ഫോട്ടോ ഷൂട്ട്, ബോൾഡ്
സമൻസിൽ നടിയുടെ അമ്മ ആനന്ദവല്ലി എസ് നായർ ജിഎസ്ടി ഓഫീസിൽ ഹാജരാകുകയും തങ്ങൾക്ക് പിഴവ് സംഭവിച്ചെന്ന് സമ്മതിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ 1,14,72,000 രൂപയുടെ നികുതിയാണ് നടി വെട്ടിച്ചതായിട്ട് കണ്ടെത്തിയത്. 2017 ജൂലൈ മുതൽ 2021 സെപ്റ്റംബർ വരെയുള്ള കണക്ക് പ്രകാരം നടി 20.65 ലക്ഷം രൂപയുടെ നികുതിയാണ് കുടിശ്ശിക വരുത്തിയിരിക്കുന്നത്. ഈ കേസിൽ തുടർ അന്വേഷണമുണ്ടാകുമെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ബ്യൂറോ ജോയിന്റ് കമ്മീഷ്ണർ അറിയിച്ചു.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി . നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജൻസ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായർ ഹാജരാവുകയും ചെയ്തു . വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായി അവർ സമ്മതിച്ചു . എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ നിമിഷ സജയൻ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് . ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ (ഐബി ) യുടെ അന്വേഷണ റിപ്പോർട്ട് പുറത്തു വിടുന്നു .
സംസ്ഥാനത്തെ ന്യൂ ജനറേഷൻ സിനിമാക്കാർ നികുതി അടക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് ഞാൻ നേരത്തെ ആവശ്യപ്പെട്ടപ്പോൾ വിവാദമാക്കിയ ആളുകൾ തന്നെയാണ് നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നത് . രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ . സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത് .
ടാക്സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല .. പിന്നെയാ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.