BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന വില കുറച്ചു; അപ്പോഴും കുതിച്ചുയർന്ന് കേരളത്തിലെ പെട്രോൾ, ഡീസൽ വില

കേരളത്തിൽ ആദ്യമായി പെട്രോൾ വില 90 കടന്നു. ബിജെപി ഭരിക്കുന്ന ആസാമിൽ ഇന്ധന വില 5 രൂപ കുറച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 13, 2021, 11:42 AM IST
  • കേരളത്തിൽ ആദ്യമായി പെട്രോൾ വില 90 കടന്നു
  • ബിജെപി ഭരിക്കുന്ന ആസാമിൽ ഇന്ധന വില 5 രൂപ കുറച്ചു.
  • തിരുവനന്തപുരത്ത് പെട്രോൾ വില 90 രൂപ 02 പൈസയും ഡീസലിന് 84.27 രൂപയുമാണ്.
  • കഴിഞ്ഞ 5 ദിവസങ്ങളിലായി പെട്രോളിന് ഒരു രൂപ 49 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയും വർധിച്ചിട്ടുണ്ട്.
BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന വില കുറച്ചു; അപ്പോഴും കുതിച്ചുയർന്ന് കേരളത്തിലെ പെട്രോൾ, ഡീസൽ വില

Kochi: രാജ്യത്തൊട്ടാകെ ഇന്ധന വില കുതിച്ച് ഉയരുകയാണ്. കേരളത്തിൽ ആദ്യമായി പെട്രോൾ (Petrol)വില 90 കടന്നു. അതേസമയം ബിജെപി (BJP)ഭരിക്കുന്ന ആസാമിൽ (Assam) ഇന്ധന വില 5 രൂപ കുറച്ചു. ഇന്ധന വില കുറയ്ക്കുമെന്ന് ഹിമന്ത ബിശ്വാസ് ആണ് നിയമസഭയിൽ അറിയിച്ചത്. മദ്യത്തിന്റെ നികുതിയും 25 % കുറച്ചതായി ബിശ്വാസ് അറിയിച്ചിരുന്നു. ഇന്ന് അർദ്ധരാത്രി മുതലാണ് പുതിയ വിലനിരക്ക് നിലവിൽ വരുന്നത്. 

 നിയമസഭാ തിരഞ്ഞെടുപ്പ് (Election) മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കെയാണ് നിയമസഭയുടെ പ്രഖ്യാപനം. അതെ സമയം ബിജെപി (BJP) സപ്പോർട്ടോട് കൂടി നാഷണൽ പീപ്പിൾസ് പാർട്ടി ഭരിക്കുന്ന മേഘാലയിലും പെട്രോളിനും ഡീസലിനും (Diesel) 2 രൂപ വീതം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ പ്രഖ്യാപിച്ചു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ഇന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന VAT 2% കുറച്ചു. രാജ്യത്തൊട്ടാകെ ഇന്ധന വില കുതിച്ച് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനാണ് VAT കുറച്ചത്.

ALSO READ: Kerala Assembly Election 2021: പട..പട...പാർട്ടി മാറിയവർ പ്രമുഖർ, പ്രബലർ

അതേസമയം കേരളത്തിലും (Kerala) പെട്രോൾ ഡീസൽ വില കുതിച്ചുയരുന്നു. ആദ്യമായി കേരളത്തിലെ പെട്രോൾ വില 90 കടന്നു. തുടർച്ചയായ ആറാം ദിവസമാണ് പെട്രോൾ (Petrol), ഡീസൽ വില വർധിക്കുന്നത്. പെട്രോളിന്റെ വില ലിറ്ററിന് 30 പൈസ വർധിച്ചപ്പോൾ ഡീസലിന് 38 പൈസയാണ് വർധിച്ചത്. കഴിഞ്ഞ 5 ദിവസങ്ങളിലായി പെട്രോളിന് ഒരു രൂപ 49 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയും വർധിച്ചിട്ടുണ്ട്.  

ALSO READ: വീണ്ടും കുതിച്ചുയർന്ന് പെട്രോൾ വില; കൊച്ചിയിൽ 84.61 രൂപ

തിരുവനന്തപുരത്ത് പെട്രോൾ വില 90 രൂപ 02 പൈസയും ഡീസലിന് 84.27 രൂപയുമാണ്. കൊച്ചിയിൽ (Kochi)പെട്രോൾ വില 88.39 രൂപയാണ് ഡീസലിന് 82.76 രൂപയും. കോഴിക്കോട് പെട്രോൾ, ഡീസൽ വില 88.60 രൂപയും 82.97 രൂപയും വീതമാണ്.   

ALSO READ: Budget 2021: Petrol ന് 2.5 രൂപയും ഡീസലിന് 4 രൂപ യും Agri Infra Cess ഏർപ്പെടുത്തി; വില വർധിക്കില്ല 

ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News