തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. തിരുവനന്തപുരത്ത് ഇന്നലെ 10 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ടു പേര്‍ ആശുപത്രിയിൽ അഡ്മിറ്റാണ്. തിരുവനന്തപുരത്ത് മാത്രം 64 ആക്ടീവ് കേസുകളാണ് ഉള്ളത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി എന്നാണ് കണക്ക്.
Also Read: ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ച് സി.പി.ഐ നേതാവിന് ദാരുണാന്ത്യം
പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാന്‍ വിശദ പരിശോധന നടത്തും. ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയതെന്നത് ശ്രദ്ധേയം. ഇപ്പോള്‍ കണ്ടെത്തുന്നതില്‍ അധികവും കാറ്റഗറി ബിയില്‍പ്പെട്ട രോഗികളാണ് . ലക്ഷണങ്ങളുമായെത്തുന്നവരില്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Also Read: ശുക്രന്റെ രാശിമാറ്റം ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം, ലഭിക്കും വൻ സമ്പത്ത്!
പ്രായമായവരിലും മറ്റ് അസുഖമുള്ളവരിലുമാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. വാക്സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
തിരുവനന്തപുരത്തു നിന്നും കാണാതായ വിദ്യാർത്ഥികളെ കന്യാകുമാരിയിൽ നിന്നും കണ്ടെത്തി
ഇന്നലെ തലസ്ഥാനത്ത് നിന്നും കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. തിരുവനന്തപുരം വട്ടപ്പാറയിൽ നിന്നാണ് ഇന്നലെ 3 വിദ്യാർത്ഥികളെ കാണാതായത്. ഇവരെ കന്യാകുമാരിയിൽ നിന്നാണ് കണ്ടെത്തിയത്.
മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന പരിശോധനയാണ് ഇവരിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്. മൂന്ന് പേരും വട്ടപ്പാറ എൽ എം എസ് സ്കൂൾ വിദ്യാർത്ഥികളാണ്. സ്കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും തിരിച്ചെത്താത്തതോടെയാണ് വട്ടപ്പാറ പോലീസ് അന്വേഷണം തുടങ്ങിയത്. സിദ്ധാർത്ഥ്, ആദിത്യൻ, രജ്ഞിത്ത് എന്നിവരെയായിരുന്നു കാണാതായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.