Jawad Cyclone : ജവാദ് ചുഴലിക്കാറ്റ് : കേരളത്തിലിന്ന് കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 5, 2021, 06:13 AM IST
  • ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
  • നിലവിൽ സംസ്ഥാനത്ത് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
  • അതെ സമയം മേഖലകളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലും, കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന്ന് അറിയിച്ചിട്ടുണ്ട്.
  • ജവാദ് ചുഴലിക്കാറ്റ് ഇന്ന് ഒഡീഷയിലെ പുരിയിൽ കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
Jawad Cyclone : ജവാദ് ചുഴലിക്കാറ്റ് : കേരളത്തിലിന്ന് കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Thriuvananthapuram : ജവാദ് ചുഴലിക്കാറ്റിനെ (Jawad Cyclone)  തുടർന്ന് ഇന്ന് കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നിലവിൽ സംസ്ഥാനത്ത്  കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതെ സമയം മേഖലകളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലും, കഴിഞ്ഞ ദിവസം  ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന്ന് അറിയിച്ചിട്ടുണ്ട്.

ALSO READ: Cyclone Jawab | ജവാദ് ചുഴലിക്കാറ്റ്; പശ്ചിമ ബം​ഗാളിൽ അതീവ ജാ​ഗ്രത

ജവാദ് ചുഴലിക്കാറ്റ് ഇന്ന് ഒഡീഷയിലെ പുരിയിൽ കര തൊടുമെന്നാണ്  കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബം​ഗാളിൽ അതീവ ജാ​ഗ്രത നിർദ്ദേശം. സൗത്ത് 24 പർഗാനാസ്, പുർബ മേദിനിപൂർ ജില്ലകളിലെ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ദക്ഷിണ 24 പർഗാനാസ്, പുർബ മേദിനിപൂർ ജില്ലകളിലെ തീരപ്രദേശങ്ങളിൽ നിന്ന് 11,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ALSO READ: Cyclone Jawad | ആന്ധ്ര-ഒഡീഷ തീരത്ത് ജാ​ഗ്രത

കാക്ദ്വീപ്, ദിഘ, ശങ്കർപൂർ, മറ്റ് തീരദേശ മേഖലകൾ എന്നിവിടങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ തിരിച്ചെത്തിയെന്ന് ഒരു ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. പശ്ചിമബം​ഗാളിലെ വിവിധയിടങ്ങളിൽ അതിശക്തമായ മഴയാണ് പെയ്തത്. ദിഘ, ശങ്കർപൂർ, താജ്പൂർ, ബഖാലി എന്നിവിടങ്ങളിലെ ബീച്ചുകളിൽ നിന്ന് വിനോദസഞ്ചാരികളോടും പ്രദേശവാസികളോടും മാറിത്താമസിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ALSO READ: Cyclone Jawad : 'ജവാദ്' ചുഴലിക്കാറ്റ്; ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് നാളെയെത്തും

ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 19 ടീമുകളെ ബംഗാളിൽ വിന്യസിച്ചിട്ടുണ്ട്. കൊൽക്കത്ത, പുർബ, പശ്ചിമ മേദിനിപൂർ, നോർത്ത്-സൗത്ത് 24 പർഗാനാസ്, ജാർഗ്രാം, ഹൂഗ്ലി, ഹൗറ എന്നീ ജില്ലകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News