മാണി സാറിനോടുള്ള സ്നേഹം പാലാക്കാര്‍ കാണിക്കും: ജോസ് ടോം

  

Updated: Sep 27, 2019, 09:42 AM IST
മാണി സാറിനോടുള്ള സ്നേഹം പാലാക്കാര്‍ കാണിക്കും: ജോസ് ടോം

കോട്ടയം: കെ.എം. മാണിയുടെ പിന്‍ഗാമിയെ തേടിയുള്ള യാത്രയില്‍ വിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം.

തികഞ്ഞ വിജയപ്രതീക്ഷയിലാണ് യുഡിഎഫും എല്‍ഡിഎഫും. എങ്കിലും യുഡിഎഫ് തന്നെ ജയിക്കുമെന്നും മാണി സാറിനോടുള്ള സ്നേഹം പാലാക്കാര്‍ കാണിക്കുമെന്നും സ്ഥാനാര്‍ത്ഥിയായ ജോസ് ടോം പ്രതികരിച്ചു.

രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ സാധിക്കാത്തതില്‍ യുഡിഎഫിന് ദുഖമുണ്ടെങ്കിലും മികച്ച പ്രചാരണമാണ് മുന്നണി കാഴ്ച വെച്ചതെന്ന കാര്യത്തില്‍ സംശയമില്ല. 

രാമപുരം പഞ്ചായത്തിലെ ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ 751 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.