തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെയും എഐസിസി അംഗങ്ങളെയും സോണിയ ഗാന്ധി തീരുമാനിക്കും. ഇത് സംബന്ധിച്ച് സോണിയയെ കെപിസിസി ജനറൽ ബോഡി ചുമതലപ്പെടുത്തി. നിലവിലെ അധ്യക്ഷൻ കെ സുധാകരൻ കെ.പി.സി.സി അധ്യക്ഷനായി തന്നെ തുടരും.
രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയം കെ.പി.സി.സി ജനറൽ ബോഡിയിൽ ഏകകണ്ഠമായി പാസാക്കി. എ ഐ സി സി പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ശേഷമാകും കെപിസിസി അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക നടപടി ക്രമങ്ങൾക്കായി ചേർന്ന യോഗത്തിൽ രമേശ് ചെന്നിത്തല പ്രമേയം അവതരിപ്പിച്ചു. കെപി.സി.സി അധ്യക്ഷനെയും, ഭാരവാഹികളേയും എ.ഐ.സി.സി അംഗങ്ങളേയും സോണിയാഗാന്ധിക്ക് തീരുമാനിക്കാം എന്നാണ് പ്രമേയം.
ALSO READ : Realme C33 First Sale : "കുറഞ്ഞ വിലയും മികച്ച സവിശേഷതകളും"; റിയൽമി സി 33 ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി
വിഡി സതീശൻ , കെ മുരളീധരൻ, എംഎം ഹസ്സൻ , കൊടിക്കുന്നിൽ സുരേഷ് കെസി ജോസഫ് എന്നിവർ പിന്താങ്ങി. പ്രമേയം ഏകകണ്ഠമായി പാസാക്കി. 282 അംഗങ്ങളിൽ 80 ശതമാനം പേർ യോഗത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് നേതൃതലത്തിൽ നേരത്തെ ധാരണയായിരുന്നു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടില്ലെങ്കിലും അംഗങ്ങളെ നേരിട്ട് വിളിച്ച് യോഗത്തിനെത്താൻ നിർദ്ദേശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...