രണ്ടുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

ശനിയാഴ്ച രാവിലെ മധുരപുനലൂര്‍ ട്രെയിന്‍ പാറശാല റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.  

Updated: Mar 17, 2019, 12:33 PM IST
രണ്ടുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

പാറശാല: രണ്ടുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മുരുക്കുംപുഴ, മണക്കാട്ട് വിളാകം ആദിത്യ നിവാസില്‍ അഭിലാഷിനെയാണ് പാറശാല റെയില്‍വെ പൊലീസ് പിടികൂടിയത്. 

ശനിയാഴ്ച രാവിലെ മധുരപുനലൂര്‍ ട്രെയിന്‍ പാറശാല റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.

മധുര കമ്പത്ത് നിന്നും വാങ്ങിയ കഞ്ചാവ് മുരുക്കുംപുഴ ഭാഗങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും വില്‍പന നടത്താനായി കൊണ്ടുവന്നതാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പാറശാല റെയില്‍വെ എ.എസ്.ഐ ക്രിസ്തുദാസ്, സിപിഒമാരായ ബൈജു, പ്രഭാകരന്‍ എന്നിവരുടെ നേത്യത്തിലായിരുന്നു കഞ്ചാവ് പിടികൂടിയത്.