Sabarimala: ശബരിമല: സന്നിധാനത്ത് ആരോഗ്യ സേവനം സുസജ്ജമാക്കി ആരോഗ്യവകുപ്പ്

Sabarimala Health News: ണ്ഡല കാലം ആരംഭിച്ച്‌ ഒരു ദിവസത്തിനുള്ളിൽ 1042 പേർ അലോപ്പതിയിൽ ചികിത്സ തേടിയപ്പോൾ 1317 പേർ ആയുർവേദ ചികിത്സയ്ക്കായി എത്തി. 

Written by - Zee Malayalam News Desk | Last Updated : Nov 18, 2023, 05:39 PM IST
  • ഇപ്പോൾ ബാംഗ്ലൂരിൽ സ്ഥിര താമസമുള്ള കോട്ടയം സ്വദേശിയായ മുരളി(59)എന്ന ഭക്തൻ മരണപ്പെട്ടത് ഒഴികെ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Sabarimala: ശബരിമല: സന്നിധാനത്ത് ആരോഗ്യ സേവനം സുസജ്ജമാക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് ആരോഗ്യവകുപ്പ്. ചികിത്സാ സേവനങ്ങള്‍  കൂടാതെ പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നൽകി പരാതിരഹിതമായാണ് പ്രവർത്തിക്കുന്നത്. മണ്ഡല കാലം ആരംഭിച്ച്‌ ഒരു ദിവസത്തിനുള്ളിൽ 1042 പേർ അലോപ്പതിയിൽ ചികിത്സ തേടിയപ്പോൾ 1317 പേർ ആയുർവേദ ചികിത്സയ്ക്കായി എത്തി. 

ഇപ്പോൾ ബാംഗ്ലൂരിൽ സ്ഥിര താമസമുള്ള കോട്ടയം സ്വദേശിയായ മുരളി(59)എന്ന ഭക്തൻ മരണപ്പെട്ടത് ഒഴികെ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തിൽ മൂന്ന് പേർ ഉണ്ടായിരുന്നു, ഇവർക്ക് പ്രാഥമിക ചികിത്സ നൽകിയതിനുശേഷം  തുടർ ചികിത്സയ്ക്കായി വിട്ടു. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ഡോക്ടർമാരുടെ സേവനവുമാണ് അധികൃതർ ഭക്തർക്കായി ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News