Shocking: മലപ്പുറത്ത് ഫുട്ബോൾ ഗാലറി തകര്‍ന്നുവീണു; 60 ഓളം പേർക്ക് പരുക്ക്

രണ്ടുദിവസമായി മേഖലയില്‍ ശക്തമായ മഴയുണ്ടായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 19, 2022, 11:41 PM IST
  • താല്‍ക്കാലികമായുണ്ടാക്കിയ സ്‌റ്റേഡിയം തകര്‍ന്നുവീഴുകയായിരുന്നു
  • ആയിരത്തിലധികംപേര്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞതും അപകടം വർധിപ്പിച്ചു
  • ഉണ്ടായത്. ഫുട്‌ബോള്‍ മത്സരം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഗാലറി തകർന്നത്
Shocking: മലപ്പുറത്ത് ഫുട്ബോൾ ഗാലറി തകര്‍ന്നുവീണു; 60 ഓളം പേർക്ക്  പരുക്ക്

മലപ്പുറം: മലപ്പുറം പൂങ്ങോട് ഫുട്ബോൾ ഗ്രൗണ്ടിലെ ഗാലറി തകർന്ന് വീണു 60 ഓളം പേർക്ക് പരിക്ക്. പരുക്കേറ്റവരെ നിലമ്പൂരിലേയും വണ്ടൂരിലേയും ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് അപകടം ഉണ്ടായത്. ഫുട്ബോൾ മത്സരം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഗാലറി തകര്‍ന്നു വീണത്.

പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. രണ്ടുദിവസമായി മേഖലയില്‍ ശക്തമായ മഴയുണ്ടായിരുന്നു. ഇതോടെ താല്‍ക്കാലികമായുണ്ടാക്കിയ സ്‌റ്റേഡിയം തകര്‍ന്നുവീഴുകയായിരുന്നു. മഴയില്‍ കുതിര്‍ന്നതും ആയിരത്തിലധികംപേര്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞതുമാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.

അതേ സമയം റോഡിന്റെ ഭാഗത്തുള്ള ഗ്യാലറി പിറകിലെ റോഡിലേക്കു മറിയാതെ ഗ്രൗണ്ടിലേക്കു തന്നെ മറിഞ്ഞതുമൂലം വന്‍ അപകടമാണ് ഒഴിവായത്. ഒരു മാസമായി നടക്കുന്ന ഫുട്‌ബോൾ മത്സരത്തിന്റെ ഫൈനൽ ദിവസമാണ് അപകടമുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News