അശാസ്ത്രീയവും അന്ധവുമായ പരിസ്ഥിതി മൗലികവാദത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണം: പിണറായി വിജയന്‍

അന്ധവും തീവ്രവും അശാസ്ത്രീയവുമായ പരിസ്ഥിതി മൗലികവാദത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മേഖലയില്‍ അറിവ് നേടിയവര്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍  മാതൃകാപരമായ അഭിപ്രായം രേഖപ്പെടുത്താന്‍ അവകാശമുള്ളത്.

Last Updated : Jun 5, 2016, 11:29 AM IST
അശാസ്ത്രീയവും അന്ധവുമായ പരിസ്ഥിതി മൗലികവാദത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണം: പിണറായി വിജയന്‍

തിരുവനന്തപുരം: അന്ധവും തീവ്രവും അശാസ്ത്രീയവുമായ പരിസ്ഥിതി മൗലികവാദത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മേഖലയില്‍ അറിവ് നേടിയവര്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍  മാതൃകാപരമായ അഭിപ്രായം രേഖപ്പെടുത്താന്‍ അവകാശമുള്ളത്.

വികസനം മുരടിപ്പിക്കാതെയുള്ള പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ  രണ്ടു കാര്യവും ഒരു നാണയത്തിന്‍റെ തന്നെ രണ്ട് വശങ്ങളാണ്. പരിസ്ഥിതിവിഷയങ്ങളില്‍ നിയമം കര്‍ശനമാക്കണമെന്നും പിണറായി പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പിണറായി ഇക്കാര്യം കുറിച്ചത്.ഫെയ്സ്ബുക്ക് പോസ്റ്റ്‌ കാണാം.

Trending News