Idukki News: ഇടുക്കിയിൽ ലോഡ്ജ് മുറിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയിൽ

അകത്തുനിന്ന് പൂട്ടിയിരുന്ന മുറിയുടെ പൂട്ട് ലോഡ്ജ് അധികൃതർ തകർത്ത് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. വിദേശ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ പലരിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയിരുന്നുവെന്നാണ് വിവരം. 

Written by - Zee Malayalam News Desk | Last Updated : Jul 3, 2024, 08:48 AM IST
  • കൊച്ചുതോവാള കായംകാട്ടില്‍ അനീഷ് ജോസിനെ (38) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
  • രണ്ട് ദിവസം മുൻപാണ് അനീഷ് ഇവിടെ മുറിയെടുത്തത്.
Idukki News: ഇടുക്കിയിൽ ലോഡ്ജ് മുറിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയിൽ

ഇടുക്കി: കട്ടപ്പനയിൽ ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചുതോവാള കായംകാട്ടില്‍ അനീഷ് ജോസിനെ (38) ആണ്  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപാണ് അനീഷ് ഇവിടെ മുറിയെടുത്തത്. അകത്തുനിന്ന് പൂട്ടിയിരുന്ന മുറിയുടെ പൂട്ട് ലോഡ്ജ് അധികൃതർ തകർത്ത് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. വിദേശ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ പലരിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയിരുന്നുവെന്നാണ് വിവരം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Murder: പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു; രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ഊർജിതം

കൊച്ചി: പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു. ഒഡീഷ സ്വദേശി ആകാശ് ഡിഗൽ (34) ആണ് മരിച്ചത്. വട്ടയ്ക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു ആകാശ്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് ആകാശിനെ കൊലപ്പെടുത്തിയത്. സംഭവശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇന്ന് രാവിലെ 7.30നായിരുന്നു സംഭവം. 

ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. പരിക്കേറ്റ ആകാശിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News