Kiran Rathod: 'ചോദിക്കുന്നത് പോലെ ഞാൻ അവെയ്ലബിൾ അല്ല'; തന്റെ ജീവിതം തുറന്നുപറഞ്ഞ് കിരൺ റാത്തോഡ്

Actress Kiran Rathod: അജിത്ത്, വിക്രം, കമൽ ഹാസൻ തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ച കിരൺ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം കിരൺ അഭിനയിച്ച താണ്ഡവമാണ് പ്രേക്ഷകർക്ക് സുപരിചിതമായ മലയാള ചിത്രം.

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 12:27 PM IST
  • ഗോവയിലാണ് കുടുംബത്തോടൊപ്പം ​കിരൺ റാത്തോഡ് താമസിക്കുന്നത്
  • കരിയറിലെ തിരക്കേറിയ സമയത്ത് താനൊരാളുമായി പ്രണയത്തിലായിരുന്നെന്ന് കിരൺ റാത്തോഡ് വെളിപ്പെടുത്തി
Kiran Rathod: 'ചോദിക്കുന്നത് പോലെ ഞാൻ അവെയ്ലബിൾ അല്ല'; തന്റെ ജീവിതം തുറന്നുപറഞ്ഞ് കിരൺ റാത്തോഡ്

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ തരം​ഗം സൃഷ്ടിച്ച നടിയാണ് കിരൺ റാത്തോഡ്. അജിത്ത്, വിക്രം, കമൽ ഹാസൻ തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ച കിരൺ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം കിരൺ അഭിനയിച്ച താണ്ഡവമാണ് പ്രേക്ഷകർക്ക് സുപരിചിതമായ മലയാള ചിത്രം. കരിയറിൽ തിളങ്ങി നിന്ന സമയത്ത് തന്നെ സിനിമാ ലോകത്ത് നിന്ന് കിരൺ അപ്രത്യക്ഷയായി.

അടുത്ത കാലത്ത് സോഷ്യൽ മീഡിയയിലൂടെ കിരൺ വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. കിരൺ റാത്തോ‍‍‍ഡ് സ്വന്തം ഹോട്ട് ഫോട്ടോകളുടെ ഒരു വെബ്സൈറ്റ് ആരംഭിച്ചിരുന്നു. സിനിമകളിൽ അവസരങ്ങൾ ഇല്ലാതായതോടെ ജീവിതം തകർന്നെന്നും പണത്തിന് വേണ്ടിയാണ് സ്വന്തം ഹോട്ട് ചിത്രങ്ങളുടെ വെബ്സൈറ്റ് ആരംഭിച്ചതെന്നും പ്രചരണങ്ങൾ ഉണ്ടായി.

തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ തുറന്ന് സംസാരിക്കുകയാണ് കിരൺ. സിനിമകളിലേക്ക് തന്നെ ആരും വിളിച്ചില്ലെന്നും എന്തുകൊണ്ടാണ് തന്നെ വിളിക്കാഞ്ഞതെന്ന് അറിയില്ലെന്നുമാണ് കിരൺ വ്യക്തമാക്കുന്നത്. ബിഹൈന്റ് വുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കിരൺ റാത്തോഡ് തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ചത്.

തുടർച്ചയായി അഞ്ച് സൂപ്പർഹിറ്റ് സിനിമകൾ ചെയ്തെങ്കിലും പിന്നീട് ഒരാൾ പോലും തന്നെ സിനിമകളിലേക്ക് വിളിച്ചില്ലെന്ന് കിരൺ റാത്തോഡ് പറയുന്നു. ഇത് കാണുന്ന സിനിമാക്കാരോടാണ് തനിക്ക് ചോദിക്കാനുള്ളതെന്നും ആരും എനിക്ക് വർക്ക് തന്നില്ലെന്നും ചെന്നെെ തനിക്ക് മിസ് ചെയ്യുന്നുണ്ടെന്നും കിരൺ പറഞ്ഞു. ഗോവയിലാണ് കുടുംബത്തോടൊപ്പം ​കിരൺ റാത്തോഡ് താമസിക്കുന്നത്. കരിയറിലെ തിരക്കേറിയ സമയത്ത് താനൊരാളുമായി പ്രണയത്തിലായിരുന്നെന്ന് കിരൺ റാത്തോഡ് വെളിപ്പെടുത്തി.

ALSO READ: Jawan: റിലീസിന് ഇനി 15 ദിവസം, യുഎസിൽ അഡ്വാൻസ് ബുക്കിങ്ങിൽ ജവാൻ നേടിയ തുക ഞെട്ടിക്കുന്നത്... റിലീസിന് മുൻപേ ബോക്സ് ഓഫീസ് തകർത്ത് കിം​ഗ് ഖാൻ

നല്ല സിനിമകൾ താൻ നിരസിച്ചിട്ടുണ്ടെന്നും അന്ന് ‍ഞാൻ ഒരു വിഡ്ഢിയുമായി പ്രണയത്തിലായിരുന്നുവെന്നും കിരൺ പറഞ്ഞു. വിവാഹം കഴിച്ച് സെറ്റിൽ ആകാനാണ് ഞാൻ ആ​ഗ്രഹിച്ചത്. എന്നാൽ, ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമായിരുന്നു അതെന്നും നടി പറയുന്നു. പിന്നീട് ആ പ്രണയബന്ധം തകർന്നു. അതിന് ശേഷം, ജീവിതത്തിൽ വളരെ സ്ട്ര​ഗിൾ ചെയ്തെന്നും താൻ വിവാഹിതയല്ലെന്നും നടി വ്യക്തമാക്കി.

താൻ വളരെ ഇമോഷണലാണെന്നും ഇപ്പോൾ വളരെ സ്വകാര്യതയുള്ള വ്യക്തിയായി മാറിയെന്നും നടി പറയുന്നു. തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലെ ഫോട്ടോകൾ കണ്ട് ആളുകൾ പലതും കരുതുന്നുണ്ടാകും. എന്നാൽ, ആളുകളെ ഒന്നും ബോധ്യപ്പെടുത്താറില്ല. താനിവിടെയുണ്ടെന്ന് സിനിമാ ലോകത്തെ അറിയിക്കാനുള്ള വഴിയാണതെന്നും കിരൺ റാത്തോഡ് പറഞ്ഞു.

ബിക്കിനി ധരിക്കുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും അഡ്ജസ്റ്റ്മെന്റുകളേക്കാൾ നല്ലതാണ് അതെന്നുമാണ് കിരൺ റാത്തോഡ് അഭിമുഖത്തിൽ പറയുന്നത്. താൻ അഡ്ജസ്റ്റ്മെന്റുകൾക്ക് എതിരാണെന്നും കുടുംബത്തോടൊപ്പമാണ് താൻ ജീവിക്കുന്നതെന്നും നടി പറയുന്നു. ആളുകൾ മെസേജിൽ ചോദിക്കുന്നത് പോലെ ഞാൻ അവെയ്ലബിൾ അല്ലെന്നും ഒരിക്കലും ഞാൻ വിട്ടുവീഴ്ചകൾ ചെയ്തിട്ടില്ലെന്നും നടി പറയുന്നു.

ആരൊക്കെ ബിക്കിനി ധരിക്കുന്നുണ്ട്, ഞാൻ ധരിക്കുമ്പോൾ മാത്രം എന്താണ് പ്രശ്നമെന്ന് കിരൺ റാത്തോഡ് ചോദിക്കുന്നു. തനിക്ക് മാതാപിതാക്കളുടെ പിന്തുണയുണ്ടെന്നും സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവെക്കുന്നതിന് മുമ്പ് കുഴപ്പമുണ്ടോ എന്ന് അമ്മയോട് ചോദിക്കാറുണ്ടെന്നും കിരൺ പറയുന്നു. ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ റേറ്റ് എത്രയാണെന്ന് ചോദിച്ച് കമന്റുകൾ വരുന്നത് ആദ്യമൊക്കെ തനിക്ക് വളരെ വിഷമമുണ്ടാക്കിയിരുന്നു. അന്നൊക്കെ കരയുമായിരുന്നുവെന്നും കുടുംബവും സുഹൃത്തുക്കളുമാണ് തന്നെ ആശ്വസിപ്പിച്ചതെന്നും കിരൺ റാത്തോഡ് പറയുന്നു.

ബിക്കിനി ധരിച്ചതിന്റെ പേരിൽ ആദ്യ കാലത്ത് തന്നെ മൂന്ന് സിനിമകളിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെന്ന് കിരൺ റാത്തോ‍ഡ് പറഞ്ഞു. തന്നെക്കുറിച്ച് വരുന്ന വ്യാജ വാർത്തകളിലും നടി പ്രതികരിച്ചു. മൂന്ന് വിവാഹം ചെയ്തു, നാല് മക്കളുണ്ട് എന്നൊക്കെ വ്യാജ വാർത്തകൾ പ്രചരിച്ചു. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കിരൺ റാത്തോഡ് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News