Prakashan Parakkatte Teaser : ലൈഫ് കുറുച്ചും കൂടി സീരസായി കാണാൻ പ്രകാശൻ പറക്കട്ടെ എത്തുന്നു, ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

മാത്യു തോമസ് അവതരിപ്പിക്കുന്ന പ്രകാശൻ എന്ന കഥാപാത്രത്തെയും അവന്റെ സ്വപ്നങ്ങളെയും കോർത്തിണക്കിയാണ് ചർച്ച ചെയ്യുന്ന സിനിമയാണ് പ്രകാശൻ പറക്കട്ടെ എന്ന് ടീസറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 14, 2021, 04:43 PM IST
  • പുതുമുഖ സംവിധായകൻ ഷഹദാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
  • മാത്യു തോമസ് അവതരിപ്പിക്കുന്ന പ്രകാശൻ എന്ന കഥാപാത്രത്തെയും അവന്റെ സ്വപ്നങ്ങളെയും കോർത്തിണക്കിയാണ് ചർച്ച ചെയ്യുന്ന സിനിമയാണ് പ്രകാശൻ പറക്കട്ടെ എന്ന് ടീസറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.
  • പ്രകാശന്റെ അച്ഛനായി എത്തുന്നത് സംവിധായകൻ ദിലീഷ് പോത്തനാണ്.
Prakashan Parakkatte Teaser : ലൈഫ് കുറുച്ചും കൂടി സീരസായി കാണാൻ പ്രകാശൻ പറക്കട്ടെ എത്തുന്നു, ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

Kochi : ധ്യാൻ ശ്രീനിവാസന്റെ (Dhyan Sreenivasan) രചനയിൽ ദിലീഷ് പോത്തനെയും (Dileesh Pothen) മാത്യു തോമസിനെയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പ്രകാശൻ പറക്കട്ടെ (Prakashan Parakkatte) എന്ന ചിത്രത്തിന് ടീസർ പുറത്തിറങ്ങി. പുതുമുഖ സംവിധായകൻ ഷഹദാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 

മാത്യു തോമസ് അവതരിപ്പിക്കുന്ന പ്രകാശൻ എന്ന കഥാപാത്രത്തെയും അവന്റെ സ്വപ്നങ്ങളെയും കോർത്തിണക്കിയാണ് ചർച്ച ചെയ്യുന്ന സിനിമയാണ് പ്രകാശൻ പറക്കട്ടെ എന്ന് ടീസറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. പ്രകാശന്റെ അച്ഛനായി എത്തുന്നത് സംവിധായകൻ ദിലീഷ് പോത്തനാണ്.

ALSO READ : പ്രകാശൻ പറക്കട്ടെ: ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി, ചിത്രം ജൂണിൽ പ്രതീക്ഷിക്കാം

ഇവർക്ക് പുറമെ അമ്മയായ നിഷാ സാരംഗമെത്തുന്നുണ്ട്. സൈജു കുറുപ്പ് അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ : Kurup Movie : തമിഴ്നാട്ടിൽ കുറുപ്പിന് വൻ ഡിമാൻഡ്, രജിനി ചിത്രം ഒഴിവാക്കി കുറുപ്പ് പ്രദർശിപ്പിച്ചു

ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍​ഗീസും വിശാഖ് സുബ്രഹ്മണ്യവും ടിനു തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രത്തിന് സം​ഗീതം നല്‍കുന്നത് ​ഷാന്‍ റഹ്മാൻ . ഗുരുപ്രസാദാണ് ഛായാ​ഗ്രഹണം.

ALSO READ : Kurup Movie Review : പകുതി സത്യത്തോടൊപ്പം ചില കണ്ണികൾ ചേർത്ത് കുറുപ്പ്

ഗൂഡാലോചന, ലൗ ആക്ഷൻ ഡ്രാമക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് ധ്യാൻ വീണ്ടും ക്യാമറയ്ക്ക് പിന്നിലെത്തുന്നത്. ഇതിൽ ലൗ ആക്ഷൻ ഡ്രാമ ധ്യാന തന്നെ സംവിധാനം ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News