ഞാന്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമൊപ്പം: രവീന്ദ്ര ജഡേജ

മാർച്ച് 3ന് ജഡേജയുടെ ഭാര്യ റിവാഭ ബിജെപിയിൽ ചേർന്നിരുന്നു.  

Last Updated : Apr 16, 2019, 04:04 PM IST
ഞാന്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമൊപ്പം: രവീന്ദ്ര ജഡേജ

ന്യൂഡല്‍ഹി: നിങ്ങള്‍ക്ക് ഏവര്‍ക്കും അറിയാവുന്നതാണ് രാജ്യം മുഴുവനും ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത് രണ്ടു കാര്യങ്ങള്‍ ആണെന്നത്.  അതില്‍ ഒന്ന് ലോക് സഭ തിരഞ്ഞെടുപ്പും മറ്റേത് ഇന്ത്യയുടെ വേള്‍ഡ് കപ്പ്‌ സെലക്ഷനും‍. 

എന്നാല്‍ ഇതിനെ രണ്ടിനെയും ബന്ധിപ്പിക്കുന്ന ഒരു കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. മറ്റൊന്നുമല്ല ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ പിന്തുണ ബിജെപിക്കും നരേന്ദ്ര മോദിക്കുമെന്ന് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ട്വീറ്റ് ആണത്.

തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്ന ട്വിറ്റർ സന്ദേശത്തിൽ ഭാര്യ റിവാഭയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം ടാഗ് ചെയ്തു.

മാർച്ച് 3ന് ജഡേജയുടെ ഭാര്യ റിവാഭ ബിജെപിയിൽ ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാമ്നഗർ സന്ദർശന വേളയിലായിരുന്നു റിവാഭയുടെ ബിജെപി പ്രവേശനം. 

ബിജെപി പ്രവേശനത്തിന് മുന്നോടിയായി റിവാഭയും രവീന്ദ്ര ജഡേജയും ന്യൂഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു. ബിജെപിയിൽ ചേരുന്നതിന് മുൻപ് റിവാഭ കർണിസേനയുടെ വനിതാ വിഭാഗം നേതാവായിരുന്നു.

Trending News