അതിര്‍ത്തി സംഘര്‍ഷം;മയപ്പെട്ട് ചൈന;ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ചൈന!

ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കി ചൈന രംഗത്ത് വന്നിരിക്കുകയാണ്.

Last Updated : Jun 17, 2020, 03:49 PM IST
അതിര്‍ത്തി സംഘര്‍ഷം;മയപ്പെട്ട് ചൈന;ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ചൈന!

ബെയ്ജിംഗ്:ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കി ചൈന രംഗത്ത് വന്നിരിക്കുകയാണ്.

ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെയും സമാധാനപരമായും പരിഹരിക്കുന്നതിനാണ് 
ശ്രമിക്കുന്നതെന്ന് പറഞ്ഞു.

Also Read:ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം;മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് യുവമോര്‍ച്ച നേതാക്കള്‍!

 

ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറയുന്നത് ഇങ്ങനെയാണ്,''ഇന്ത്യന്‍ സൈന്യം ചൈനയുടെ സൈനികരെ പ്രകോപിപ്പിക്കുകയും അക്രമിക്കുകയും
ചെയ്തതാണ് ശാരീരിക ഏറ്റുമുട്ടലില്‍ കലാശിച്ചത്,പ്രകോപനം സൃഷ്ടിക്കരുതെന്നും സാഹചര്യം സങ്കീര്‍ണ്ണമാക്കുന്ന ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കരുതെന്ന് 
ഇന്ത്യയോട് ആവര്‍ത്തിച്ച് ആവശ്യപെടുന്നു''.

Also Read:സൈനികരുടെ ധീരതയും ത്യാഗവും രാഷ്ട്രം ഒരിക്കലും മറക്കില്ല: രാജ്‌നാഥ് സിംഗ്

 

സംഭാഷണത്തിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്നം പരിഹരിക്കുന്നത് തുടരുമെന്നും അദ്ധേഹം പറഞ്ഞു.

എന്നാല്‍ സംഘര്‍ഷത്തില്‍ ഇരു ഭാഗത്തും ഉണ്ടായ ആള്‍നാശം സംബന്ധിച്ചോ പരിക്കുകളെക്കുറിച്ചോ ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് 
പ്രസ്ഥാവനയില്‍ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല,ചൈനയുടെ നിലപാട് മയപ്പെടുന്നു എന്നതിന്‍റെ സൂചനയായാണ്‌ 
ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവിന്‍റെ വാക്കുകള്‍ എന്നാണ് വിലയിരുത്തല്‍.

Trending News