മലപ്പുറം: പോക്സോ കേസില്‍ കോടതി ശിക്ഷിച്ചതിന് പിന്നാലെ കോടതി കെട്ടിടത്തില്‍ നിന്ന് ചാടി പ്രതിയുടെ ആത്മഹത്യാശ്രമം. തിരൂര്‍ പോക്സോ കോടതിയില്‍ ശനിയാഴ്ച ഒരു മണിയോടെയാണ് സംഭവം. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ പോലീസ് ആശുപത്രിയിലെത്തിച്ചു. കോട്ടക്കല്‍ ആട്ടീരി സ്വദേശി ജബ്ബാര്‍ ആണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.
കോട്ടക്കല്‍ പോലീസ് 2016ല്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന കേസിലെ പ്രതിയായ ജബ്ബാറിനെ കോടതി ഇന്ന് 17 വര്‍ഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് സംഭവം. വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതിയിലുള്ളവരെ വെട്ടിച്ച് പുറത്ത് കടന്ന ഇയാള്‍ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മൂന്ന് നില കെട്ടിടത്തിലെ ഒന്നാം നിലയിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്.
ALSO READ: തൊണ്ടിവാഹനം മോഷണം, രണ്ട് പേർ കൂടി പിടിയിൽ; പ്രായപൂര്‍ത്തിയാകാത്തയാള്‍ വരെ സംഘത്തിൽ
കോടതിയിലുള്ളവരെ വെട്ടിച്ച് അതിവേഗത്തിൽ ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നു. പിടിക്കാന്‍ പൊലീസെത്തുമ്പോഴേക്കും ഇയാൾ താഴേക്ക് ചാടി. കോടതി കെട്ടിടത്തിലുണ്ടായിരുന്ന പോലീസുകാർ ഇയാളെ പിടികൂടി കസ്റ്റഡിയിലെടുത്ത് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. ജബ്ബാറിന് തലയിൽ ഉൾപ്പെടെ പരിക്കുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...