Marijuana Seized: വീട്ടു മുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവ് എക്സൈസ് പിടിയിൽ

Crime News: വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ യുവാവ് അറസ്റ്റിലാകുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 26, 2024, 04:32 PM IST
  • വീട്ടു മുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവ് എക്സൈസ് പിടിയിൽ
  • വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് വെള്ളവും വളവും ഇട്ട് പരിചരിച്ചായിരുന്നു ബിപിൻ കഞ്ചാവ് കൃഷി നടത്തിയത്
Marijuana Seized: വീട്ടു മുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവ് എക്സൈസ് പിടിയിൽ

കോട്ടയം: വൈക്കത്ത് വീട്ടു മുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ യുവാവ് എക്സൈസ് പിടിയിൽ.

.Also Read: വയനാട്ടിൽ മയക്കുമരുന്നുമായി 5 പേർ അറസ്റ്റിൽ; പിടികൂടിയത് 204 ഗ്രാം മെത്താഫിറ്റാമിൻ

വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ യുവാവ് അറസ്റ്റിലാകുന്നത്. വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് വെള്ളവും വളവും ഇട്ട് പരിചരിച്ചായിരുന്നു വൈക്കം വെച്ചൂർ സ്വദേശി പി ബിപിൻ കഞ്ചാവ് കൃഷി നടത്തിയത്.  

Also Read: ഓടുന്ന ട്രെയിനിൽ ദമ്പതികളുടെ ലീലാവിലാസം, വീഡിയോ വൈറൽ

ഇയാളെ വൈക്കം എക്സൈസ് റേഞ്ച്  ഇൻസ്പെക്ടർ ജി കൃഷ്ണകുമാറും സംഘവും ചേർന്നാണ് പിടികൂടിയത്. ബിബിന്റെ വീട്ടുമുറ്റത്ത് നിന്നും നാല് കഞ്ചാവ് ചെടികളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കഞ്ചാവ് ചെടികൾ ഇയാൾ വീട്ടിൽ നട്ടുവളർത്തുന്നതായി എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.  

Also Read: ധനു രാശിക്കാർക്ക് ഇന്ന് നല്ല ദിവസം, മേടം രാശിക്കാർ വാക്കുകൾ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

64 സെന്റീമീറ്റർ മുതൽ 90 സെന്റീമീറ്റർ വരെയുള്ള നാല് കഞ്ചാവ് ചെടികളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഈ പ്രദേശത്ത് കഞ്ചാവും മയക്കുമരുന്നുകളും കൂടുതലായി ഉപയോഗിക്കുന്നതായി എക്സൈസിന്  വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധന. ഇവിടങ്ങളിൽ അന്വേഷണം വ്യാപകമാക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു. സംഭവത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News