ഫാറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ സുരക്ഷവീഴ്ച; അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ വധിച്ചു

ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അദ്ധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയുടെ വസതിയിലേയ്ക്ക്‌ കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നു. സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Last Updated : Aug 4, 2018, 01:31 PM IST
ഫാറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ സുരക്ഷവീഴ്ച; അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ വധിച്ചു

ജമ്മു: ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അദ്ധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയുടെ വസതിയിലേയ്ക്ക്‌ കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നു. സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഈ സമയം ഫറൂഖ് അബ്ദുള്ള വീട്ടില്‍ ഇല്ലായിരുന്നു. വീടിന്‍റെ മുറ്റത്തേക്ക് അതിവേഗത്തില്‍ കാര്‍ ഇടിച്ചുകയറ്റിയ അക്രമി വസതിക്കു മുന്നിലെ വസ്തുക്കള്‍ തകര്‍ക്കാന്‍ ആരംഭിച്ചതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തത്. ഇയാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. 

അക്രമി പൂഞ്ച് സ്വദേശിയായ മുര്‍ഫാസ് ഷാ എന്നയാളാണ് എന്നാണ് സൂചന. ഇയാളുടെ കൈവശം ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് പൊലിസ് പറഞ്ഞു.

അതേസമയം, സംഭവത്തെക്കുറിച്ച് അറിഞ്ഞതായി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. 

 

 

Trending News