ശനിയാഴ്ചയും ഞായറാഴ്ചയും കടുത്ത നിയന്ത്രണങ്ങൾ നിലവിലുള്ള രീതിയിൽത്തന്നെ ഇനിയും നടപ്പിലാക്കും. രാത്രി 7.30-ന് തന്നെ കടകൾ അടയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തോടും ഭൂരിഭാഗം പേരും യോജിച്ചു
സാധാരണ ജനങ്ങളുടെ ജീവിതം കൂടി കണക്കിലെടുക്കണം. കടകൾ അടയ്ക്കുന്ന സമയം ഒമ്പത് മണി വരെ ആക്കണം. സമയം നീട്ടിയാൽ കടകളിലെ തിരക്ക് കുറയുമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു
മെയ് രണ്ട് വരെയാണ് സിനിമയുടെ ചിത്രീകരണം താൽക്കാലിക നിർത്തിവെച്ചിരിക്കുന്നത്. തിയറ്റുകളുടെ പ്രവർത്തനവുമാണ് ഒരാഴ്ചത്തേക്ക് നിർത്തവെച്ചിരിക്കുന്നത്. തിയറ്റർ ഉടമകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
പള്ളികൾ അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂടരുതെന്ന് കലക്ടറുടെ തീരുമാന വീണ്ടും പരിശോധിക്കണമെന്ന് സമസ്ത കേരളം ജംഇയ്യത്തുൽ ഉലമ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇത് റംസാൻ മാസമാണ് വിശ്വാസികൾക്ക് പള്ളിയിൽ പോകാൻ സൗകര്യം ഒരുക്കണമെന്ന് മുസ്ലീം സംഘടനകൾ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.30നായിരിക്കും പ്രധാനമന്ത്രി മുഖ്യന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയിൽ രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.