മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിൽ കൊരട്ടി ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ് അര്‍ദ്ധരാത്രിയില്‍ ഹെല്‍മറ്റ് ധരിച്ച് ഒരാള്‍ ഓടിച്ചു പോകുന്നത് ശ്രദ്ധയില്‍ പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് കൊരട്ടി പോലീസിനെ വിവിരമറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടുവാന്‍ സാധിച്ചത്.
രാവിലെ ആറരയോടെ മീഞ്ചന്തയിൽ ഉണ്ടായിരുന്ന സുഹൃത്ത് സ്ഥാപനത്തിന് പുറകിൽ സംശയാസ്പദമായ രീതിയിൽ കോണി ചാരിവെച്ചിരിക്കുന്ന വിവരം ഉടമയെ അറിയിച്ചു. ഇതോടെ കടയുടമ എത്തി കട തുറന്ന് പരിശോധിച്ചപ്പോഴാണ് പണം സൂക്ഷിച്ചിരുന്ന ബാഗുകൾ കവർച്ച ചെയ്തതായി അറിഞ്ഞത്.
തരം കിട്ടിയാല്‍ എന്തും മോഷ്ടിക്കാന്‍ തയ്യാറായി മോഷ്ടാക്കള്‍. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ ഒരു MLAയുടെ ബംഗ്ലാവില്‍ നടന്ന മോഷണം ഇതാണ് തെളിയിയ്ക്കുന്നത്.
മലപ്പുറം വളാഞ്ചേരി സ്വദേശിയായ വയോധികയില്‍ നിന്ന് രണ്ടര പവന് സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 13നാണ് നാട്ടിക സ്വദേശിയായ പ്രതി യൂസഫ് വളാഞ്ചേരി ബസ്റ്റാന്റില്‍ വെച്ച് പ്രായമായ സ്ത്രീയെ ബോധപൂര്‍വം സമീപിച്ച് മകന്റെ സുഹൃത്തെന്ന വ്യാജേന സഹായം വാഗ്ദാനം ചെയ്തത്.
ബീഹാർ സ്വദേശികളായ വാസീര്‍ ഖാന്, രാഹുല്‍ ജെസ്വാള്, മുസ്ലീം ആലം എന്നിവരാണ് ഒന്നര മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ പോലീസ് വലയിലായത്. ജൂണ്‍ 6 ന് പള്ളൂരിലെ ഇലക്ട്രോണിക് ഷോപ്പായ ഇ പ്ലാനറ്റില്‍ നിന്നും 8,00,000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചുകളും കളവുപോയിരുന്നു.
Odisha: ഒഡീഷയിലെ നബരംഗ്പൂരിലെ ഹൈസ്കൂളിൽ നിന്ന് കമ്പ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക് സാധനങ്ങളും മോഷ്ടാക്കൾ കവർച്ച നടത്തി. കുറ്റകൃത്യം നടന്ന സ്ഥലത്ത് ക്ലാസ് മുറിയിലെ ബോർഡിൽ 'ഇത് ഞാനാണ് ധൂം 4' എന്ന് ഇംഗ്ലീഷിൽ (ഇറ്റ്സ് മീ ധൂം ഫോർ) എന്ന് ഒരു കുറിപ്പും എഴുതിയാണ് മോഷ്ടാക്കൾ പോയത്.
വർക്കല പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളികളെ പോലീസ് നിരീക്ഷിച്ചു വന്നതിൽ നിരവധി കേസുകളിലെ പ്രധാന പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതുമായ സൈനുദ്ദീൻ എന്നയാൾ പിടിയിലായതോടെയാണ് മോഷണ പരമ്പരയുടെ ചുരുളഴിയുന്നത്. സൈനുദ്ധീനെ ചോദ്യംചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ മറ്റ് അഞ്ചുപേർ കൂടി ഉൾപ്പെട്ടതായി പോലീസ് കണ്ടെത്തുന്നത്.
ഇയാൾക്ക് താമസ സൗകര്യം ഒരുക്കിയിരുന്നതും ഷെഡിനോട് ചേർന്നായിരുന്നു. ഷെഡിലെ അച്ചുകൾ മോഷ്ടിച്ച് കടത്തുന്നതിനായി സുഹൃത്തായ രണ്ടാം പ്രതിയെ വിളിച്ചു വരുത്തുകയും ഇയാളുടെ ഓട്ടോറിക്ഷയിൽ അച്ചുകൾ തട്ടത്തുമലയിലുള്ള ആക്രികടയിൽ എത്തിച്ച് വിൽക്കുകയായിരുന്നു.
കഴിഞ്ഞ മെയ് മാസം 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലില്‍ അപസ്മാരം സംഭവിച്ച കുട്ടിയെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റാനായി എത്തിയ ആളുടെ വാഹനവുമായാണ് നെല്ലായ സ്വദേശിയായ ഫക്രുദ്ധീന് കടന്നുകളഞ്ഞത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.