500,1000 നോട്ടുകളുടെ അസാധുവാക്കല്‍: കള്ളപ്പണത്തിനെതിരെയുള്ള ചരിത്രപരമായ നടപടിയെന്ന് അരുണ്‍ ജെയ്റ്റലി

കള്ളപ്പണത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം ചരിത്ര നീക്കമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Last Updated : Nov 25, 2016, 01:20 PM IST
500,1000 നോട്ടുകളുടെ അസാധുവാക്കല്‍: കള്ളപ്പണത്തിനെതിരെയുള്ള ചരിത്രപരമായ നടപടിയെന്ന് അരുണ്‍ ജെയ്റ്റലി

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം ചരിത്ര നീക്കമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.  കഴിഞ്ഞ 70 വർഷമായി രാജ്യം സാധാരണ രീതിയിൽ തുടർന്നുവരികയായിരുന്നു. എന്നാൽ പുതിയൊരു മാറ്റമാണ് വരുത്തിയിരിക്കുന്നത്. 

രാജ്യമെമ്പാടുമുള്ളവർ അദ്ദേഹത്തിന്‍റെ തീരുമാനത്തിന് പിന്തുണ നൽകുന്നു. ചരിത്രപരമായ ഒരു നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും ​ജെയ്റ്റ്ലി വ്യക്തമാക്കി. ഈ തീരുമാനം രാജ്യത്തെ സാധാരണക്കാര്‍ക്ക് ഗുണകരമാകുമെന്നും ദാരിദ്ര്യത്തില്‍ കഴിയുന്ന അനേകം കുടുംബത്തിന് അതില്‍ നിന്ന് മോചിതരാകാനുള്ള വഴിയാകും ഇതെന്നും അദ്ദേഹം പറഞ്ഞു.

Trending News