E.P Jayarajan: ഇ.പി ജയരാജനെതിരെ കേസെടുത്തു, നടപടി കോടതി നിർദ്ദേശത്തിന് പിന്നാലെ

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് വലിയതുറ പോലീസ് കേസെടുത്തത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെയും കേസെടുത്തിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 20, 2022, 08:14 PM IST
  • സംഭവത്തിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെയും കേസെടുത്തിട്ടുണ്ട്.
  • വധശ്രമം, ​ഗൂഡാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
  • വിമാനത്തിൽ കയ്യേറ്റം ചെയ്തെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് നടപടി.
E.P Jayarajan: ഇ.പി ജയരാജനെതിരെ കേസെടുത്തു, നടപടി കോടതി നിർദ്ദേശത്തിന് പിന്നാലെ

വിമാനത്തിലെ പ്രതിഷേധത്തിൽ ഇ.പി ജയരാജനെതിരെ കേസെടുത്തു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് വലിയതുറ പോലീസ് കേസെടുത്തത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെയും കേസെടുത്തിട്ടുണ്ട്. വധശ്രമം, ​ഗൂഡാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിമാനത്തിൽ കയ്യേറ്റം ചെയ്തെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് നടപടി.

വിഷയത്തിൽ ഇ.പി ജയരാജനെതിരെ കേസെടുക്കിലെന്ന് മുഖ്യമന്ത്രി അടക്കം ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ കോടതിയുടെ ഉത്തരവ് സിപിഎമ്മിനെയും വെട്ടിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്.പ്രസിഡൻറ് കെഎസ് ശബരീനാഥിനെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് വൈകുന്നേരം ശബരീനാഥന് ജാമ്യവും ലഭിച്ചിരുന്നു.

Also Read: Breaking: വിമാനത്തിലെ പ്രതിഷേധം; ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന് കോടതി

ഇന്‍ഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം നടത്താന്‍ പ്ലാന്‍ ചെയ്യുന്ന വാട്സ് അപ് ചാറ്റ് പുറത്തായതോടെയാണ് ശബരിനാഥനെ  അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് വാട്സ് അപ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായത് എങ്ങനെ എന്ന് വ്യക്തമാകാതെ കോണ്‍ഗ്രസ്‌ നേതൃത്വം. ചാറ്റ് പുറത്താവുകയും സംഭവം ശബരിനാഥന്‍റെ  അറസ്റ്റിലേയ്ക്ക് വരെ എത്തിച്ചതോടെ ഇതിനെ വളരെ ഗൗരവമായാണ് സംസ്ഥാന നേതൃത്വം കാണുന്നത്. കൂടാതെ ഈ വിഷയത്തില്‍ ദേശീയ നേതൃത്വം ഇടപെടുമെന്നാണ് സൂചന. മുന്‍പും ഇത്തരം സംഭവങ്ങള്‍ പാര്‍ട്ടിയില്‍ സംഭവിച്ചിരുന്നു, എന്നാല്‍  നടപടിയെടുത്തിരുന്നില്ല.  ഇതാണ് സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് കാണിച്ച് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾ പാര്‍ട്ടി ദേശീയ അധ്യക്ഷന് കത്തയച്ചു. സംഭവത്തില്‍ ദേശീയ നേതൃത്വം അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യത ഉണ്ട് എന്നാണ് സൂചന.

KS Sabarinathan: ശബരിനാഥന്‍റെ ചാറ്റ് എങ്ങിനെ പുറത്തായി? യൂത്ത് കോൺഗ്രസിൽ അമർഷം, വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടേക്കും

തിരുവനന്തപുരം:  ഇന്‍ഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം നടത്താന്‍ പ്ലാന്‍ ചെയ്യുന്ന  യൂത്ത് കോൺഗ്രസ് വാട്സ് അപ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായത് എങ്ങിനെ എന്ന ചോദ്യവുമായി കോണ്‍ഗ്രസ്‌ നേതൃത്വം. 

ചാറ്റ് പുറത്താവുകയും സംഭവം ശബരിനാഥന്‍റെ  അറസ്റ്റിലേയ്ക് വരെ എത്തിച്ചതോടെ ഇതിനെ വളരെ ഗൗരവമായാണ് സംസ്ഥാന നേതൃത്വം കാണുന്നത്. കൂടാതെ ഈ വിഷയത്തില്‍  ദേശീയ നേതൃത്വം  ഇടപെടുമെന്നാണ് സൂചന.  മുന്‍പും ഇത്തരം സംഭവങ്ങള്‍ പാര്‍ട്ടിയില്‍ സംഭവിച്ചിരുന്നു, എന്നാല്‍  നടപടിയെടുത്തിരുന്നില്ല.  ഇതാണ് സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് കാണിച്ച് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്  കത്തയച്ചു.  സംഭവത്തില്‍ ദേശീയ നേതൃത്വം അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യത ഉണ്ട് എന്നാണ് സൂചന.
 
അതേസമയം, കേസില്‍ ജാമ്യം ലഭിച്ച കെ എസ് ശബരിനാഥൻ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകും. ജാമ്യ വ്യവസ്ഥയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം ഹാജരാകാനാണ് നിര്‍ദ്ദേശം. ജാമ്യ വ്യവസ്ഥ പ്രകാരം ഫോൺ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News