നിലവിൽ ആലപ്പുഴ ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ പറഞ്ഞു. മണിമല,അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് അപകടനിലയിലല്ല. കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നതിനാൽ പമ്പ നദിയിൽ മാത്രമാണ് ജലനിരപ്പ് ഉയരുന്നത്. ഇവിടെയും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തും. എൻ ഡി ആർ എഫ് സംഘം ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളിലും സന്ദർശനം നടത്തുമെന്നും കളക്ടർ.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യുവാക്കൾ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കരകവിഞ്ഞൊഴുകിയ കക്കാട്ടാറിലൂടെ ഒഴുകിവന്ന കാട്ടുതടികളും മറ്റും നീന്തിപിടിയ്ക്കാനായി ശ്രമിച്ചത്.
Sabarimala Updates : പ്രതികൂല കാലാവസ്ഥ മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകള് ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്.
പത്തനംതിട്ട നഗരസഭാ പരിധിയിൽ നടക്കുന്ന അനധികൃത പാറ ഖനനമായിരുന്നു ഇന്ന് ചേർന്ന പത്തനംതിട്ട നഗരസഭാ യോഗത്തിലെ പ്രധാന ചര്ച്ചാ വിഷയം. ഇത് സംബന്ധിച്ച ഫയലുകൾ ആവശ്യപ്പെട്ടപ്പോൾ ബന്ധപ്പെട്ട ജീവനക്കാർ എല്ലാം അവധിയാണെന്ന് മുൻസിപ്പൽ സെക്രട്ടറി മറുപടി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്ഡ പരസ്പരം വാക്കേറ്റവും തർക്കവും ആരംഭിച്ചു.
കോട്ടാങ്ങൽ പഞ്ചായത്തിലെ കുളത്തൂർ മൂഴിയിൽ നിന്ന് ആരംഭിച്ച്, മണിമലയാറിന്റെ കൈവഴിയായി മല്ലപ്പളളി, പുറമുറ്റം പഞ്ചായത്തുകളിലൂടെ ഒഴുകി, പടുതോട് പാലത്തിന് സമീപം മണിമലയാറ്റിൽ തന്നെ അവസാനിക്കുന്ന തോടാണ്, സഞ്ചാരികൾക്കായി മല്ലപ്പള്ളിയിലെ മീൻമുട്ടിപ്പാറയിൽ മനോഹരമായ ദൃശ്യാനുഭവം ഒരുക്കിയിരിക്കുന്നത്.
ട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവരുടെ സമഗ്രവികാസവും ക്ഷേമവും ഉറപ്പാക്കാൻ നൂതനമായ പദ്ധതികൾ ഉൾപ്പടെ എല്ലാ നടപടിയും കൃത്യമായി സ്വീകരിക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ
അറുപത്തിയെട്ടാം വയസ്സിൽ പ്ലസ് ടു പാസ്സായതിന്റെ ആഹ്ലാദത്തിലാണ് പത്തനംതിട്ട പുറമറ്റം മുണ്ടമല സ്വദേശിനി വിജയകുമാരി. 1971 - 73 ൽ കായംകുളം എം.എസ്.എം കോളേജിൽ വിജയകുമാരി പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയിരുന്നു. അന്ന് രണ്ട് വിഷയങ്ങളിൽ മാത്രമേ പരീക്ഷ എഴുതിയിരുന്നുള്ളൂ.
റിട്ടയേഡ് അദ്ധ്യാപകനായ ഇലന്തൂർ സ്വദേശി കെ ജി റജിക്കും കുടുംബത്തിനും അന്താരാഷ്ട്ര യോഗാ ദിനാചരണം വെറുമൊരു ദിനാചരണം മാത്രമല്ല. മറിച്ച് യോഗ എന്ന ജീവിത ചര്യയെ സമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നതിന് ഉള്ള വലിയ ഒരവസരമായാണ് ഈ കുടുംബം യോഗാ ദിനത്തെ കാണുന്നത്.
വിവരം പുറത്തറിയുകയും പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് നടത്തിയ വിശദമായ കൗൺസിലിങ്ങിലാണ് കുടുംബവുമായി അടുത്തിടപഴകിയിരുന്ന ബന്ധുവായ അയിരൂർ തയ്യിൽ വീട്ടിൽ റെജീ ജേക്കബ്, മാതാവിന്റെ കാമുകനായ ഷിബു, എന്നിവരും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സഹോദരനും പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയത്.
കിഫയുടെ നേത്യത്വത്തിൽ കലക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരക്ഷിത വനാതിർത്തിയിൽ ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമേഖല വേണമെന്ന ഉത്തരവിനെതിരെ കിഫയുടെ നേത്യത്വത്തിൽ പത്തനംതിട്ട കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
അടുത്ത കാലത്ത് ഭർത്താവ് കുഞ്ഞുമോൻ രോഗബാധിതനാവുകയും കുത്തുമോൾക്ക് ഹൃദയ സംബന്ധമായ രോഗം ബാധിക്കുകയും ചെയ്തപ്പോൾ ഏക മകൻ അനീഷ് കൂലിപ്പണി ചെയ്ത് കുടുംബം പോറ്റി. 6 മാസം മുൻപ് അനീഷ് ഒരു അപകടത്തിൽ മരണപ്പെട്ടതോടെ ചെറുമക്കളായ 9 വയസുകാരൻ ആദിനാഥിന്റെയും 8 വയസുകാരി അശ്വനിയുടേയും ചുമതലയും കുഞ്ഞുമോളെ ഏൽപ്പിച്ച് മരുമകൾ ജോലി അന്വേഷിച്ച് തമിഴ്നാട്ടിലേക്ക് പോയി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.