US Journalist Arrest: അമേരിക്കൻ മാധ്യമപ്രവർത്തകൻ റഷ്യയിൽ അറസ്റ്റിൽ

US Journalist Arrested: 1986 നു ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ മാധ്യമപ്രവർത്തകൻ ചാരവൃത്തിക്കു റഷ്യയിൽ പിടിയിലാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 31, 2023, 07:20 AM IST
  • ചാരപ്രവർത്തനം ആരോപിച്ച് അമേരിക്കൻ മാധ്യമപ്രവർത്തകനെ റഷ്യയിൽ അറസ്റ്റ് ചെയ്തു
  • യുഎസ് പത്രമായ വോൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടറായ എവൻ ജെർഷ്കോവിച്ചിനെയാണ് അറസ്റ്റ് ചെയ്തത്
  • 1986 നു ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ മാധ്യമപ്രവർത്തകൻ ചാരവൃത്തിക്കു റഷ്യയിൽ പിടിയിലാകുന്നത്
US Journalist Arrest: അമേരിക്കൻ മാധ്യമപ്രവർത്തകൻ റഷ്യയിൽ അറസ്റ്റിൽ

മോസ്‌കോ: ചാരപ്രവർത്തനം ആരോപിച്ച് അമേരിക്കൻ മാധ്യമപ്രവർത്തകനെ റഷ്യയിൽ അറസ്റ്റ് ചെയ്തു. യുഎസ് പത്രമായ വോൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടറായ എവൻ ജെർഷ്കോവിച്ചിനെയാണു റഷ്യൻ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് അറസ്റ്റു ചെയ്തത്. 

Also Read: Smoking Break: ഓഫീസ് സമയത്ത് പുകവലിക്ക് ഇടവേള എടുത്ത ഉദ്യോഗസ്ഥന് 12 ലക്ഷം രൂപ പിഴ

1986 നു ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ മാധ്യമപ്രവർത്തകൻ ചാരവൃത്തിക്കു റഷ്യയിൽ പിടിയിലാകുന്നതെന്നത് ശ്രദ്ധേയമാണ്. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ വൻശക്തികൾ തമ്മിലുള്ള ഉരസൽ ഇതോടെ രൂക്ഷമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ എല്ലാ പൗരന്മാരോടും അടിയന്തരമായി റഷ്യ വിടാൻ യുഎസ് നിർദേശം നൽകിയിട്ടുണ്ട്.

Also Read: Gajalakshmi Rajyog: ഗജലക്ഷ്മി രാജ യോഗം ഈ രാശിക്കാർക്ക് നൽകും വൻ അഭിവൃദ്ധി! 

ഔദ്യോഗിക രഹസ്യം ചോർത്താൻ ശ്രമിക്കുന്നതിനിടെ യൂറൽ മൗണ്ടൻസിലെ യെകാറ്റിറിൻബർഗ് നഗരത്തിൽനിന്നാണു ജെർഷ്‌കോവിച് അറസ്റ്റിലായതെന്നാണ് റഷ്യൻ അധികൃതർ അറിയിച്ചിരിക്കുന്നത്. ആരോപണം നിഷേധിച്ച വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടറുടെ സുരക്ഷയിൽ ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  ഏകദേശം 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചാരവൃത്തി. ജെർഷ്കോവിച്ചിനെ എന്നാണ് അറസ്റ്റ് ചെയ്തതെന്നോ എപ്പോഴെന്നോ ഒന്നും വ്യക്തമല്ല. സംഭവത്തിന്റെ വിശദ വിവരം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് റഷ്യൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News