ബിഹാറിലാണ് ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലായത്. പ്രതിഷേധത്തെ തുടർന്ന് രാജ്യത്താകെ 1313 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 805 പേരും ബിഹാറിൽ നിന്നാണ് അറസ്റ്റിലായിരിക്കുന്നത്.
പുതിയ ചട്ടം പാലിക്കാൻ തയ്യാറല്ലെങ്കിൽ വിപിഎൻ കമ്പനികൾ രാജ്യം വിടണമെന്ന് കേന്ദ്രം . മാർഗനിർദേശങ്ങൾ പാലിക്കാൻ വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് സേവന ദാതാക്കൾ തയാറാകാത്ത പക്ഷം കമ്പനികൾ രാജ്യം വിടണമെന്നാണ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പറഞ്ഞത്.വിപിഎൻ കമ്പനികൾ അടക്കം ഉപയോക്താക്കളുടെ വിവരങ്ങൾ 5 വർഷത്തേക്ക് സൂക്ഷിക്കണമെന്നാണ് ഐടി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് . ഇതിനെതിരെ കമ്പനികൾ രംഗത്ത് വന്നിരുന്നു.പുതിയ ചട്ടം ഉപയോക്താക്കൾക്ക് സ്വകാര്യത നഷ്ടപ്പെടുത്തുമെന്നാണ് വിപിഎൻ സേവനദാതാക്കളുടെ പക്ഷം.
പല ഘടകങ്ങളാൽ ഗോതമ്പിന്റെ ആഗോള വിലയിൽ പെട്ടെന്നുള്ള വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി ഇന്ത്യയുടെയും അയൽരാജ്യങ്ങളുടെയും മറ്റ് ദുർബല രാജ്യങ്ങളുടെയും ഭക്ഷ്യ സുരക്ഷ അപകടത്തിലാണെന്ന് ഡി.ജി.എഫ്.ടി പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.
ചരിത്രത്തിൽ ആദ്യമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായി ട്രാൻസ്ജെന്റർ വിഭാഗത്തിൽ നിന്നുള്ള ലയ മരിയ ജോസിനെ കോട്ടയത്തുനിന്നും തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തെ കേന്ദ്രം പിന്തുണയ്ക്കുന്നുവെന്നും എന്നാൽ രാജ്യത്തെ വിഭജിക്കാനും തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കാനും ആർക്കും അവകാശമില്ലെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.