മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ റജ്ഹിയാണ് പുതിയ തീരുമാനങ്ങൽ പ്രഖ്യാപിച്ചത്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പുതിയ സ്വദേശിവൽക്കരണ പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള അബുദാബി പോലീസിന്റെ അചഞ്ചലമായ പരിശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിലും വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്. യുഎഇയുടെ മികവുറ്റ നേതൃത്വത്തിന്റെ ഫലമാണ് ഈ നേട്ടമെന്നാണ് പുതിയ നേട്ടത്തിൽ അബുദാബി പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സ്റ്റാഫ് സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലാഫ് ഫാരിസ് അൽ മസ്റൂയിയുടെ പ്രതികരണം.
യാത്രയ്ക്കിടെ താമരശ്ശേരി ചുരത്തിൽ വച്ച് യാസിർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ പഞ്ചറായി നിന്ന സമയത്ത് പിന്നാലെ വന്ന അക്രമിസംഘം ഇയാളെ ബലമായി വണ്ടിയിൽ കയറ്റി കൊണ്ട് പോയതാകാം എന്നാണ് പോലീസിന്റെ നിഗമനം. ഈ സമയത്ത് അവിടെയെത്തിയ ലോറി ഡ്രൈവറാണ് സംഭവം പോലീസിൽ അറിയിക്കുന്നത്.
അറുപതോളം ആശുപത്രികളും സംവിധാനങ്ങളും ഇനി ഒരു കുടക്കീഴിൽ. സേവനം ഗൾഫ് സഹകരണ കൗൺസിലിനു പുറത്തേക്കും. യുക്രൈൻ അഭയാർത്ഥികളിലെ 50 കുട്ടികൾക്ക് സൗജന്യ മൂലകോശ ചികിത്സ നൽകും.
ദുബായ് ഹെൽത്ത് അതോറിറ്റിയും എല്ലാ ആരോഗ്യ പരിപാലന കേന്ദ്രങ്ങളും ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരോട് സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കാനും സർക്കുലറിൽ പറയുന്നു.
കുരങ്ങ് പനിക്ക് വാക്സിൻ കണ്ടെത്തിയിട്ടില്ല. എന്നാൽ വസൂരിയുടെ വാക്സിൻ 85 ശതമാനം വരെ കുരങ്ങ് പനിക്ക് ഫലപ്രദമാണ്. കുരങ്ങ് പനി ബാധിച്ച ആരോഗ്യ പ്രവർത്തകർക്ക് നിലവിൽ വാക്സിൻ നൽകിക്കഴിഞ്ഞു. വേനൽക്കാലത്ത് ആളുകൾ ആഘോഷങ്ങളിലും ഒത്തുചേരലുകളിലും പങ്കെടുക്കുന്നത് രോഗവ്യാപനം കൂട്ടാനിടയാക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കയറ്റുമതി ചെയ്ത ഏലക്കായില്‍ മോണോക്രോപ്റ്റോഫോസ് എന്ന രാസപദാര്‍ഥത്തിന്റെ അളവ് കൂടുതലായതാണ് തിരിച്ചയക്കാനുള്ള കാരണമായി അറിയിച്ചത്. കീടനാശിനി പ്രയോഗവും നിറം ചേർക്കലും മൂലം ഖത്തറിനു പിന്നാലെ കൂടുതല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഇടുക്കി ഏലക്കായ്ക്ക് വിലക്ക് നേരിടുമോയെന്ന ഭീതിയിലാണ് ഇപ്പോള്‍ കര്‍ഷകര്‍.
കേസിൽ നേരത്തെ കസ്റ്റഡിയിലെടുത്ത നൗഷാദുമൊത്ത് അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. വൈദ്യനെ കൊലപ്പെടുത്തി വെട്ടിനുറുക്കാൻ ഉപയോഗിച്ച കത്തി വാങ്ങിയ കടയിൽ നൗഷാദുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കത്തി വാങ്ങിയതിന്റെ ബില്ലിന്റെ പകർപ്പ് കണ്ടെടുത്തിട്ടുണ്ട്.
രണ്ട് വർഷം മുൻപാണ് കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിനെ അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള മാനസിക സംഘർഷത്താൽ ഹാരിസ് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു കരുതിയത്.
ഒരു മാസം മുൻപാണ് ദമാമിലെ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി ജ്യോതി എത്തിയത്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞപ്പോൾ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ ജ്യോതി മാനസിക സമ്മർദ്ദത്തിലായി. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവർ മാനസിക രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി.
7 വർഷം മുൻപ് ബത്തേരി ദൊട്ടപ്പൻ കുളം സ്വദേശി ദീപേഷിനെ തട്ടി കൊണ്ടുപോയ കേസിൽ ഷൈബിൻ അഷ്റഫിനും സംഘത്തിനുമെതിരെ കേസെടുത്തിരുന്നു. വടംവലിയിൽ ദീപേഷിന്റെ ടീം ഷൈബിൻ പിന്തുണക്കുന്ന ടീമിനെ പരാജയപ്പെടുത്തിയതിനെ തുടർന്നുണ്ടായ നിസാര തർക്കത്തിനാണ് ദീപേഷിനെ 2015 ൽ ഷൈബിന്റെ നേതൃത്വത്തിൽ തട്ടി കൊണ്ടുപോയി മർദ്ദിച്ച് തോട്ടത്തിൽ തള്ളിയത്.
ഈ സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ചു പ്രതികള്‍ 29ന് സെക്രട്ടേറിയേറ്റിനു മുന്‍പിലെത്തി പരാതിക്കാരനെതിരേ ഗുരുതര ആരോപണമുന്നയിച്ച് തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. തെളിവ് ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു പെന്‍ഡ്രൈവ് പൊലിസ് പരിശോധിച്ചതോടെയാണ് കൊലപാതകം നടന്നതായി മനസിലായത്.
വസ്ത്രങ്ങൾ വിരിച്ചിടുമ്പോൾ പുറത്ത് പറന്ന് പോകാതിരിക്കാനുള്ള സംവിധാനവും ഉണ്ടാക്കണം. ബാൽക്കണിയിലും ജനാലകളിലും വസ്ത്രങ്ങൾ വിരിക്കുന്നത് തടയുന്നതിനും അതിലൂടെ നഗരത്തെ വൃത്തിയായി സൂക്ഷിക്കുന്നതിനുമായാണ് വിർച്വൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
നാട്ടില്‍ പെരുന്നാൾ ആഘോഷിക്കാൻ നിരവധി പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതിന് പിന്നാലെ നിരവധി ആളുകൾ യാത്ര ഉപേക്ഷിച്ചു. നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ രണ്ട് ലക്ഷത്തോളം രൂപയാണ് ഇപ്പോഴത്തെ യാത്രാനിരക്ക്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.