PP Divya Moved To High Court: ദിവ്യയുടെ പേരിൽ ചുമത്തിയിരിക്കുന്നത് പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് . അതുകൊണ്ടാണ് ജാമ്യത്തിനായി ഹൈക്കോടതിയിൽ ഹർജി നൽകാനുള്ള നീക്കം നടത്തുന്നത്
Naveen babu Death Case: സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിൽ മനംനൊന്ത നവീൻ ബാബുവിനെ മണിക്കൂറുകൾക്കുള്ളിൽ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ നഗരസഭ പരിധിയിൽ ബിജെപി ഹർത്താൽ ആചരിക്കുന്നു. മലയാലപ്പുഴയിൽ കോൺഗ്രസും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലും തുടങ്ങി.
Drug Trafficking: നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശിയായ ഷാൻ മാധവൻ എന്ന ബോസ് ആണ് പിടിയിലായത്. ജില്ലയ്ക്ക് അകത്തും പുറത്തുമായി സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ലഹരിവിൽപ്പന.
Thiruvananthapuram: വാവറയമ്പലം ആനയ്ക്കോട് സ്വദേശി ബിനോയ് (18), അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി മയൂഖ് (21) പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്.
നടൻ അലൻസിയറിനെതിരെ ലൈംഗികാതിക്രമം നടത്തിയതിന് കേസെടുത്തു. യുവനടിയുടെ പരാതിയിൽ എറണാകുളം ചെങ്ങമനാട് പൊലീസ് ആണ് കേസെടുത്തത്. 2017ൽ ബംഗളൂരുവിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ഐപിസി 354 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കും.
Crime News: പൂവച്ചൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്ത് വാടക വീട് കേന്ദ്രീകരിച്ച് വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും വിൽപ്പന നടത്തിയ ആളെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെതിരെ കേസെടുത്തു. എറണാകുളം നോർത്ത് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.